മണ്ണാര്‍ക്കാട് : കാഞ്ഞിരത്ത് മലഞ്ചരക്ക് കടയുടെ ചുമര്‍ കുത്തിതുറന്ന് പണം മോഷ്ടിച്ച കേസില്‍ മണ്ണാര്‍ക്കാട് പൊലിസ് അന്വേഷണം തുടങ്ങി. ചങ്ങലപ്പടിയില്‍ അജികുമാ റിന്റെ പി.കെ.മലഞ്ചരക്ക് കടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ കട തുറ ന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 5000 രൂപ നഷ്ടപ്പെട്ടതായാണ് പരാതി. മേശവലിപ്പിലുള്ള രേഖകളും മറ്റും താഴെ വലിച്ചിട്ട നിലയി ലായിരുന്നു. അതേ സമയം കടയിലുണ്ടായിരുന്ന അടയ്ക്ക ഉള്‍പ്പടെയുള്ള മലഞ്ചരക്ക് സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. ഇന്നലെ വിരലടയാള വിദഗദ്ധര്‍ കടയിലെത്തി തെളിവു കള്‍ ശേഖരിച്ചു. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മണ്ണാ ര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ – കോങ്ങാട് റോഡില്‍ റിട്‌സ് മലബാര്‍ ഹോട്ടലിന് സമീപത്ത് വെച്ച് വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ബൈക്ക് യാത്രികന്‍ ശ്രമിച്ചിരുന്നു. വീട്ടമ്മ ശക്ത മായി ചെറുത്ത് നിന്ന് കൈയില്‍ കടിച്ചതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. വീട്ടമ്മ പൊലിസി ല്‍ പരാതി നല്‍കിയില്ല. എന്നാല്‍ വിവരമറിഞ്ഞതോടെ പ്രതിക്കായി പൊലിസ് അന്വേ ഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
