കോട്ടോപ്പാടം : പഞ്ചായത്തിലെ പുറ്റാനിക്കാട് വനമേഖലയിലുള്ള പ്ലാസ്റ്റിക് മാലിന്യം ശ്രമദാനത്തിലൂടെ നീക്കം ചെയ്തു. സന്തോഷ് ലൈബ്രറിയുടെ നേതൃത്വത്തില്‍ കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ്, ഹരിത കര്‍മ സേന, വനംവകുപ്പ് ജീവനക്കാര്‍ ഉള്‍പ്പടെ നൂറോളം പേര്‍ ചേര്‍ന്നാണ് പ്ലാസ്റ്റിക് മാ ലിന്യം ശേഖരിച്ചത്. ശുചിത്വവാരാഘോഷത്തിന്റെ ഭാഗമായി പുറ്റാനിക്കാട് ഫോറസ്റ്റ് ഔട്ട് പോസ്റ്റ് മുതല്‍ ഒരു കിലോ മീറ്റര്‍ ദൂരം പാതയോരത്ത് നിന്നായി ശേഖരിച്ച 15 ചാക്ക് മാലിന്യം ഹരിതകര്‍മ സേനയ്ക്ക് കൈമാറി. തുടര്‍ന്ന് പ്ലാച്ചോട് ജംഗ്ഷനില്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശ ബോര്‍ഡും സ്ഥാപിച്ചു. ശുചിത്വപ്രതിജ്ഞയുമെടുത്തു.
വനമേഖലയിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജന കാംപെയിന്‍ ഗ്രാമ പഞ്ചായത്ത് അംഗം ഫായിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.പി.സാദിഖ് അധ്യക്ഷനായി. തിരുവി ഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ എം.ചന്ദ്രദാസന്‍, ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഹബീബ് റഹ്മാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സുബ്രഹ്മണ്യന്‍, ലൈബ്രറി വനിതാ വേദി പ്രസിഡന്റ് ഭാരതി ശ്രീധര്‍, കെ.രാമകൃഷ്ണന്‍, എ.ഹുസൈന്‍, ഹരിദാസ്, ശങ്കരനാരായണന്‍, ഹരിതകര്‍മ സേ ന അംഗം നൂര്‍ജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.