തിരുപ്പൂര്‍:തമിഴ്നാട് അവിനാശി യിൽ കെഎസ്ആർടിസി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവ രുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകു മെന്ന് ഗതാ ഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കുടുംബ ങ്ങൾക്ക് അടിയന്തര സഹായമായി രണ്ടു ലക്ഷം രൂപ അനുവദിക്കും. ബാക്കി 8 ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഒരുമാസ ത്തിനകം കുടുംബങ്ങൾക്ക് നൽകുമെന്ന് മന്ത്രി പറഞ്ഞു.അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള തിരുപ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും. അപകടത്തിൽ പെട്ട ബസ്സിലുണ്ടായിരുന്ന 50 പേരിൽ 25 പേരാണ് പരിക്കേറ്റ് ചികിത്സ യിലെന്ന് മന്ത്രി പറഞ്ഞു. .അപകടത്തിൽ മരണപ്പെട്ട ബസ് ജീവന ക്കാ ർക്ക് വിവിധ ഇൻഷുറൻസ് പദ്ധതികൾ പ്രകാരം ലഭ്യമാകുന്ന മുപ്പത് ലക്ഷം രൂപ സമയബന്ധിതമായി നൽകുന്നത് ഉറപ്പാക്കും .ഇന്നലെ പുലർച്ചെ 3.30തോടെ ഉണ്ടായ അപകടത്തിൽ മൂന്ന് പാല ക്കാട് സ്വദേശികൾ ഉൾപ്പെടെ 19 പേരാണ് മരിച്ചത്. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 25 പേരിൽ മൂന്ന് പേർ കോയമ്പത്തൂർ മെഡിക്കൽ കോളേ ജിലും ബാക്കിയുള്ളവർ വിവിധ സ്വകാര്യ ആശുപത്രികളിലും ചികി ത്സയിലാണ് ആറുപേർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചി ട്ടുണ്ട്.അടിയന്തര ഘട്ടത്തിൽ മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ ജില്ലാഭരണകൂടം, പോലീസ്, കെഎസ്ആർടിസി, ആശുപത്രി അധികൃ തർ , പൊതുജനങ്ങൾ എന്നിവർ അഭിനന്ദനമർഹിക്കുന്നതായി മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ എം.പിമാരായ വി.കെ ശ്രീകണ്ഠൻ, രമ്യഹരിദാസ്’ ഷാഫി പറമ്പിൽ എം.എൽ.എ, പാലക്കാട് ജില്ലാ കളക്ടർ ഡി.ബാലമുരളി, പാലക്കാട് ജില്ലാ പോലീസ് മേധാവി ജി.ശിവ വിക്രം, കോയമ്പത്തൂർ എം.പി പി.ആർ നടരാജൻ, തിരുപ്പൂർ ജില്ലാ കലക്ടർ വിജയ് കാർത്തികേയൻ, ജനപ്രതിനിധികൾ എന്നിവർ രാവിലെ മുതൽ തിരുപ്പൂർ ജില്ലാ ആശുപത്രിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.