തച്ചനാട്ടുകര:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തി വരുന്ന ഷഹീന്‍ ബാഗ് സ്‌ക്വയര്‍ അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന് തുടക്കമായി.വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് ആരംഭിച്ച രാപ്പകല്‍ സമരം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് അവസാനി ക്കും. കരിങ്കല്ലത്താണി സെന്ററില്‍ നടന്ന പരിപാടിയുടെ ഉദ്ഘാ ടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ എന്‍ ഷംസുദ്ധീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സി പി സുബൈര്‍ അദ്ധ്യക്ഷത വഹിച്ചുകേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് സ്‌നേഹവും കടപ രാജ്യസ്‌നേഹവും തുറന്നു കാട്ടുന്ന വിവിധ കലാ പ്രകടനങ്ങള്‍ സമരവേദിയില്‍ അരങ്ങേറി.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം എസ് അലവി,യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് കെ പി എം സലീം,പെരിന്തല്‍മണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ കെ മുസ്തഫ, എ കെ നാസര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സി പി അലവി മാസ്റ്റര്‍,ജനറല്‍ സെക്രട്ടറി ഹംസ മാസ്റ്റര്‍,പി ടി സൈത് മുഹമ്മദ്, ബ്ലോക്ക് പഞ്ചായ ത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എന്‍ സൈതലവി,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി ടിസിദ്ധീഖ്, എന്നിവര്‍ പ്രസംഗിച്ചു .കരീം ഹാജി, സി പി സൈതലവി,കെ പി അഷ്‌റഫ്, മുഹമ്മദലി കുന്നുംപുറം,ഇല്യാസ് കുന്നുംപുറം,ഉമ്മര്‍ ചോലശ്ശിരി,ഇ കെ റഷീദ്,റാഫി കുണ്ടൂര്‍ക്കുന്ന്, എന്‍ ഷമീം മാസ്റ്റര്‍ ,ഷരീഫ് തളളച്ചിറ, കബീര്‍ അണ്ണാന്‍ തൊടിതുടങ്ങിയവര്‍ പങ്കെടുത്തു. രാപ്പകല്‍ സമരത്തിന്റെ സമാപനം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നിസാര്‍ തെക്കുംമുറി സ്വാഗതവും ട്രഷറര്‍ ഇല്യാസ് കുന്നുംപുറം നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!