മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പയ്യനെടത്ത് മുപ്പത്തിയഞ്ച് അടിയോളം താഴ്ചയുള്ള കിണ റില്‍ വീണ പശുവിനെ അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടു ത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആലിക്കല്‍ വീട്ടില്‍ മണിയുടെ പശുവാണ് പയ്യ നെടം വില്ലേജ് ഓഫിസിന് സമീപത്തെ സ്വാകര്യ പറമ്പിലെ ആള്‍മറയില്ലാത്ത കിണറി ല്‍ അകപ്പെട്ടത്. മൂന്ന് പശുക്കളെ ഇവിടെ മേയാന്‍ വിട്ടതായിരുന്നു. ഇതിലൊന്നാണ് പറ മ്പിലെ കിണറില്‍ വീണത്. മേഞ്ഞുനടക്കുന്നതിനിടെ മറ്റൊരു പശു കുത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് പറയുന്നു. പശു കിണറില്‍ വീണത് കണ്ട മണി സമീപ വാസിയായ സതീഷിനെ അറിയിക്കുകയും ഇദ്ദേഹം വിവരം അഗ്നിരക്ഷാസേനയ്ക്ക് കൈമാറുകയുമായിരുന്നു. വട്ടമ്പലം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ എസ്.അനിയുടെ നേതൃത്വത്തിലെത്തിയ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 35 അടി താഴ്ചയും ഒമ്പത് അടി വ്യാസ വുമുള്ള കിണറില്‍ ആറ് അടിയോളം വെള്ളമുണ്ടായിരുന്നു. കിണറിലിറങ്ങിയ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ ശ്രീജേഷ്, സുജീഷ് എന്നിവര്‍ ആദ്യം പശുവിന്റെ തല വെള്ളത്തിലേക്ക് താഴാതിരിക്കാനുള്ള നടപടി സ്വീകരിച്ചു. ശേഷം ഹോസ് റോപ്പ് എന്നിവ പശുവിന്റെ ശരീരത്തില്‍ ബന്ധിച്ച് സുരക്ഷിതമായി പുറത്തെടുത്തു. ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ രാഖില്‍, നിഷാദ്, സുഭാഷ്, രമേശ് എന്നിവരും നാട്ടു കാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.