മണ്ണാര്‍ക്കാട്: വേനലാരംഭത്തില്‍ തന്നെ മണ്ണാര്‍ക്കാട് മേഖലയില്‍ തീപ്പിടുത്തം പെരുകുന്നു.ഈ വര്‍ഷം ഇതുവരെ ചെറുതും വലുതു മായ നാല്‍പ്പത്തിയഞ്ച് തീപ്പിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.23 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായി.ശ്രീകൃഷ്ണപുരം ഷെഡ്ഡും കുന്നില്‍ ഹോട്ടല്‍ കത്തിനശിച്ച് നാല് ലക്ഷം രൂപ നാശനഷ്ടമുണ്ടായ താണ് ഒന്നരമാസത്തിനിടെയുള്ള ഏറ്റവും വലിയ കേസ്.പഴയ അമ്പാടി തിയേറ്ററിന് സമീപത്തുള്ള ആക്രി കടയ്ക്ക് തീപിടിച്ച് മൂന്നര ലക്ഷം രൂപയുടേയും,കോട്ടത്തറയില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ച് മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതുമാണ് ഒന്നരമാസക്കാലത്തെ വലിയ തീപിടുത്തങ്ങള്‍.
മണ്ണാര്‍ക്കാട് നഗരപ്രാന്ത പ്രദേശങ്ങള്‍, അട്ടപ്പാടി മേഖല, ശ്രീകൃഷ്ണ പുരം,അലനല്ലൂര്‍,തിരുവിഴാംകുന്ന് എന്നിവടങ്ങളിലാണ് പ്രധാന മായും തീപിടുത്തമുണ്ടായത്.റബ്ബര്‍,തെങ്ങിന്‍ തോട്ടങ്ങള്‍,കൈതച്ചക്ക തോട്ടം,മാലിന്യം കൂട്ടിയിട്ട ഇടങ്ങളുള്ള പറമ്പുകള്‍ എന്നിവടങ്ങളി ലാണ് തീപിടുത്തമുണ്ടായത്.ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നും തീപിടു ത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സി ന്റെയും സമയോചിതമായ ഇടപെടലുകളാണ് പലയിടങ്ങളിലും വന്‍ദുരന്തങ്ങള്‍ക്ക് തടയിടാന്‍ കഴിഞ്ഞത്.
അതേസമയം മണ്ണാര്‍ക്കാട് ഗ്രാമീണ മേഖലയില്‍ ഇടുങ്ങിയ വഴി ക ളുള്ള ഭാഗങ്ങളില്‍ തീപിടുത്തങ്ങളുണ്ടാകുന്നത് ഫയര്‍ഫോഴ് സി ന്റെ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.ഫയര്‍ എഞ്ചിന്‍ കടന്ന് പോകാന്‍ മാത്രം വീതിയുള്ള റോഡുകളില്ലാത്തയിടങ്ങളില്‍ തീപിടു ത്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനം ഏറെ ശ്രമകര മാക്കി തീര്‍ ക്കുകയാണ്.ഇത്തരം ഭാഗങ്ങളില്‍ ചെറിയ തോതിലുള്ള തീപിടുത്ത ങ്ങള്‍ ഫയര്‍ഫോഴ്‌സിന് വലിയ വെല്ലുവിളിയാണ് തീര്‍ ക്കുന്നത്. വെള്ളവും പുകയും ഉപയോഗിച്ച് ചെറു തീപിടുത്തങ്ങളെ അണ യ്ക്കാന്‍ കഴിയുന്ന വാട്ടര്‍ മിസ്റ്റ് വാഹനം മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷ നിലേക്ക് ലഭ്യമാക്കിയാല്‍ ഈ പ്രശ്‌നത്തിന് ശാശ്വത പരി ഹാര മാകും.കഞ്ചിക്കോട്,ഷൊര്‍ണൂര്‍,പാലക്കാട് സ്റ്റേഷനുകളില്‍ വാട്ടര്‍ മിഡ്സ്റ്റ് വാഹനമുണ്ട്.ഹൈഡ്രോളിക് ഉപകരണങ്ങള്‍ അടങ്ങു ന്ന ഈ വാഹനം വാഹനാപകടങ്ങളില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തന ങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്.
അട്ടപ്പാടി മേഖല ഉള്‍പ്പടെ മണ്ണാര്‍ക്കാട്,ഒറ്റപ്പാലം താലൂക്കുകളില്‍ ഉള്‍പ്പെടുന്ന 17 പഞ്ചായത്തുകളും ഒരു നഗരസഭയുമടങ്ങുന്ന എണ്‍ പത് കിലോമീറ്റര്‍ ചുറ്റളവാണ് മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്റെ പ്രവ ര്‍ത്തന പരിധി.പ്രതിവര്‍ഷം 250 കോളുകളാണ് ഇവിടേക്കെ ത്തു ന്നത്.ഇതില്‍ നൂറ്റിയമ്പതില്‍ കൂടുതല്‍ വിളികളും തീപിടുത്ത വുമാ യി ബന്ധപ്പെട്ടുള്ളതാണ്.ദൂര പരിധി പലപ്പോഴും ഫയര്‍ ഫോഴ്‌സിന് ജോലി ഭാരം വര്‍ധിപ്പിക്കുന്നുണ്ട്.മഴക്കാലത്ത് അട്ടപ്പാടി മേഖലയില്‍ ചുരം ഇടിയുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പതി വാണ്.അഗളിയോ അട്ടപ്പാടിയോ കേന്ദ്രീകരിച്ച് ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കപ്പെട്ടാല്‍ ഈ മേഖലയിലുണ്ടാകുന്ന ദുരന്തങ്ങളില്‍ വേഗത്തി ല്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും.അതോടൊപ്പം കോങ്ങാട്,ഒറ്റപ്പാലം എന്നിവടങ്ങളില്‍ നിര്‍ദ്ദിഷ്ട ഫയര്‍സ്റ്റേഷനുകള്‍ യാഥാര്‍ത്ഥ്യമായാല്‍ ഈ മേഖലയിലും തീപിടുത്തങ്ങളടക്കമുള്ള ദുരന്തങ്ങളില്‍ വേഗ ത്തില്‍ ഫയര്‍ഫോഴ്‌സിന്റെ സേവനം ലഭ്യമാകും. ഒപ്പം മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സിന്റെ ജോലി ഭാരവും ലഘൂകരി ക്കപ്പെടും. ദുരന്ത ങ്ങളുണ്ടാകുമ്പോള്‍ നിലവില്‍ കുമരംപുത്തൂര്‍ വട്ടമ്പലത്ത് നിന്നാണ് കിലോമീറ്ററുകള്‍ താണ്ടി ഫയര്‍ഫോഴ്‌സ് ഈ ഭാഗങ്ങളിലേക്കെത്തു ന്നത്.