മണ്ണാര്‍ക്കാട്: ഈ ഓണക്കാലത്ത് കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ റെക്കോര്‍ഡ് ടിക്കറ്റ് കളക്ഷന്‍. മൂന്ന് ദിവസം കൊണ്ട് നാലര ലക്ഷത്തിലധികം രൂപയാണ് വരുമാനമായി ലഭിച്ചത്. ഓണാവധി ആഘോഷിക്കാന്‍ പതിനയ്യായിരത്തിലധികം പേര്‍ ഉദ്യാനത്തിലേ ക്കെത്തി. ആഗസ്റ്റ് 29,30,31 തീയതികളില്‍ സന്ദര്‍ശകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. കുട്ടികളും മുതിന്നവരുമുള്‍പ്പടെ തിരുവോണനാളില്‍ 3018 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചു. വരുമാനം 1,07,485 രൂപ. പിറ്റേന്ന് 5,563 പേരെത്തി. വരുമാനം 1,90,690 രൂപ. വ്യാഴാഴ്ച 5563 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചപ്പോള്‍ വരുമാനമായി 1,61,500 രൂപയും ലഭിച്ചു. ടിക്കറ്റ് വരുമാന ത്തിന് പുറമേ ബോട്ട് സവാരി, സ്റ്റില്‍ഫോട്ടോ, സോര്‍ബിംഗ് ബോള്‍, പെഡല്‍കാര്‍ എന്നി വയിലൂടെയാണ് ഇത്രയും കളക്ഷന്‍. മൂന്ന് ദിവസങ്ങളില്‍ ആകെ 4,59,675 രൂപയാണ് ലഭിച്ചത്. മഴയായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ഇതിന്റെ പകുതിയില്‍ താഴെമാത്ര മായിരുന്നു വരുമാനം. ഉദ്യാനചരിത്രത്തിലെ ഓണക്കാലത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷ നാണ് കഴിഞ്ഞദിവസങ്ങളില്‍ ലഭിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഇത്തവണ കാലാവ സ്ഥ അനുകൂലമായത് വിനോദസഞ്ചാരികളെ കാഞ്ഞിരപ്പുഴയിലെക്കെത്തിച്ചു. സം സ്ഥാന വിനോദ സഞ്ചാരവകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സി ല്‍ എന്നിവ സംയുക്തമായി ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഉദ്യാനത്തില്‍ വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറിയതും സന്ദര്‍ശകരെ തമ്പ ടിക്കാന്‍ പ്രേരിപ്പിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് ഏഴ് വരെയാണ് ഉദ്യാനത്തിലെ സന്ദര്‍ശക സമയം. മുതിര്‍ന്നവര്‍ക്ക് 30, കുട്ടികള്‍ക്ക് 15 രൂപയുമാണ് പ്രവേശനഫീസ്. സോര്‍ബിങ് ബോളുകളും പെഡല്‍കാറുകളും മുഴുവന്‍ സമയം പ്രവര്‍ത്തിച്ചിരുന്നതും കുരുന്നുകള്‍ക്ക് ഉല്ലാസമായി.