എ.ബി.സി പദ്ധതിക്ക് ഉള്‍പ്പടെ വിനിയോഗിക്കും
മണ്ണാര്‍ക്കാട്: തെരുവുനായശല്ല്യം രൂക്ഷമായ മണ്ണാര്‍ക്കാട് നഗരസഭയില്‍ എ.ബി.സി കേ ന്ദ്രം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ നഗരസഭ യ്ക്ക് ഭൂമി ലഭ്യമാകുന്നു. മുക്കണ്ണത്ത് നാലേകാല്‍ ഏക്കര്‍ സ്വകാര്യ ഭൂമി വിലയ്ക്ക് വാ ങ്ങാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ആധു നിക രീതിയിലുള്ള ജൈവ-അജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ്, ഭൂരഹിതരായ ഭവന രഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയം തുടങ്ങിയ പദ്ധതികള്‍ക്കൊപ്പമാണ് എ.ബി.സി കേന്ദ്ര ത്തിനും സ്ഥലം വിനിയോഗിക്കാന്‍ ഒരുങ്ങുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മ ദ് ബഷീര്‍ അറിയിച്ചു.
ഭൂമി വാങ്ങുന്നതടക്കമുള്ള നടപടികള്‍ക്കായി നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍ പേഴ്സണ്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, വിവിധ കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചു. ഇവര്‍ അടുത്ത ദിവസം സ്ഥലത്ത് സന്ദര്‍ശനം നടത്തും. ഭൂമിയുടെ അപര്യാപ്തത നഗരസഭയില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വിലങ്ങു തടിയായിരുന്നു. ഇതേ തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ ഭൂമി വാങ്ങാന്‍ തീരുമാനി ക്കുകയും പത്രപരസ്യം നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നഗരസഭയ്ക്ക് ഭൂമി വില്‍ക്കാന്‍ തയ്യാറായി സ്വകാര്യവ്യക്തി സന്നദ്ധത അറിയിച്ചത്. ഒരു മാസത്തിന കം രജിസ്ട്രേഷന്‍ നടപടികള്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കാനാണ് നീക്കം. വഴി സൗകര്യ മുള്ള ഭൂമിയാണ്. പുതിയ പദ്ധതികള്‍ വരുന്നത് പ്രദേശത്തിന്റെ ഭാവി വികസനത്തിനും മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
നാലേകാല്‍ ഏക്കര്‍ ഭൂമി നഗരസഭയ്ക്ക് സ്വന്തമാകുന്നതോടെ തെരുവുനായ ശല്ല്യത്തിന് നിയന്ത്രിക്കാനാകുന്ന എ.ബി.സി പദ്ധതിയ്ക്ക് വിനിയോഗിക്കപ്പെടുമെന്നത് നഗരത്തിന് പുതിയ പ്രത്യാശപകരുന്നു. നഗരസഭ പരിധിയില്‍ സ്ഥാപിക്കുന്ന എ.ബി.സി കേന്ദ്രത്തി ല്‍ മറ്റ് പഞ്ചായത്തുകളിലെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനും സൗകര്യം നല്‍കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. നിലവില്‍ ഭൂമി ലഭ്യമല്ലാത്തതിനാലാണ് എട്ട് വര്‍ഷം മുമ്പ് താലൂക്കിന് അനുവദിച്ച എ.ബി.സി സെന്റര്‍ ഇനിയും തുടങ്ങാന്‍ കഴി യാത്തത്. ഇത് സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരുവുനായ ശല്ല്യവുമായി ബന്ധപ്പെട്ട് ജില്ലയിലുള്ള 25 ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ് മണ്ണാര്‍ക്കാട് നഗരസഭ. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും തെരുവുനായകള്‍ സൈ്വര്യവിഹാരം നടത്തുന്നത് പതിവു കാഴ്ചയാണ്. മിക്കപ്പോഴും ആളുകള്‍ ആക്രമണത്തിനും ഇരയാ കുന്നുണ്ട്.