പാലക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിയെ അടുത്തറിയുക എന്ന സന്ദേശവുമായി ‘വിത്തും കൈക്കോട്ടും ‘എന്ന ഹാഷ് ടാഗില്‍ കെ.എസ്.ആര്‍.ടി. സി ബജറ്റ് ടൂറിസം പാലക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് തൊടുകാപ്പ് കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ഏകദിന യാത്ര നടത്തി.  യാത്ര കെ.എസ്.ആര്‍. ടി.സി സ്റ്റാന്‍ഡില്‍ നിന്നും ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. പരിസ്ഥി തി ദിനാചരണത്തിന്റെ ഭാഗമായി  വനസമ്പത്ത് സംരക്ഷിക്കുക ലക്ഷ്യമിട്ട് തൊടുകാ പ്പ് കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ യാത്രക്കാര്‍ വിവിധ വൃക്ഷതൈകളുടെ വിത്തു കള്‍ പാകി. വിത്തുകള്‍ നിക്ഷേപിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡി ല്‍ നേരത്തെ സ്ഥാപിച്ചിരുന്ന വിത്തുപെട്ടിയില്‍ ലഭിച്ച വിത്തുകളാണ് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പാകിയത്. രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളിലായി 100 പേരാണ് ഏകദിന യാത്രയില്‍ പങ്കെടുത്തത്. 370 രൂപയായിരുന്നു യാത്രാനിരക്ക്. കെ.എസ്.ആര്‍. ടി.സി സ്റ്റാന്‍ഡില്‍ നടന്ന ഫ്‌ളാഗ് ഓഫ് പരിപാടിയില്‍ ക്ലസ്റ്റര്‍ ഓഫീസര്‍ ശ്രീ ജോഷി ജോണ്‍, ബജറ്റ് ടൂറിസം സെല്‍ എന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ വിജയശങ്കര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!