പാലക്കാട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം 50ല്‍ നിന്നും നൂറായി വര്‍ധിപ്പിക്കുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീക രിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്ത കുമാരി പറഞ്ഞു. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നവീകരിച്ച യോഗ ഹാള്‍, സ്പെഷ്യല്‍ ഒ.പി. കെട്ടിടം, മരുന്ന് സ്റ്റോര്‍, മറ്റ നവീ കരണപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സം സാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഹോമിയോ, അലോപ്പതി വിഭാഗങ്ങളെ പോലെ ആയുര്‍വേദ ചികിത്സയും പ്രോ ത്സാഹിപ്പിക്കുമെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെ ടെയുള്ളവര്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്തിലെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1000 സ്‌ക്വയര്‍ ഫീറ്റില്‍ യോഗ ഹാളും 700 സ്‌ക്വയര്‍ ഫീറ്റില്‍ സ്പെ ഷ്യല്‍ ഒ.പി. കെട്ടിടവും അതിനോടനുബന്ധിച്ച് മരുന്ന് സ്റ്റോറുമാണ് നിര്‍മിച്ചിട്ടുള്ളത്.
ഐ.എസ്.എം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ്.ഷിബു അധ്യ ക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ്, ചീഫ് മെഡിക്കല്‍ ഓഫീ സര്‍ മനോജ് വി. തോമസ്, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടി യില്‍ പങ്കെടുത്തു.