പാലക്കാട്:ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2019 വര്‍ഷ ത്തെ വിദ്യാഭ്യാസ അവാര്‍ഡ്, ഉപരിപഠന സ്‌കോളര്‍ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി നിര്‍വ ഹിച്ചു. ആദായനികുതി സംഭാവന ചെയ്യുന്ന പ്രധാന മേഖലയായി ഭാഗ്യക്കുറിയെ മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചതായി ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് പറഞ്ഞു. 40 വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാസ അവാര്‍ഡും ഉപരിപഠന സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാഗ്യ ക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം എം.കെ.ബാലകൃഷ്ണന്‍ അധ്യ ക്ഷനായി. മുന്‍ എം.എല്‍.എ ടി.കെ. നൗഷാദ്, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നോഡല്‍ ഓഫീസര്‍ എസ്.സഞ്ജയ്കുമാര്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ സിനി പി. ഇലഞ്ഞിക്കല്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സാബു സാമുവല്‍, ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറി എം.ഹരിദാസ്, ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്റ് കെ.സി ജയപാലന്‍, ഓള്‍ കേരള ലോട്ടറി ഏജന്റ് സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) പ്രസിഡ ന്റ് എ. രാമദാസ്, കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ സെക്രട്ടറി സി. മോഹന്‍, ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് സംഘ് (ബി.എം .എസ്) ജില്ലാ പ്രസിഡന്റ് കെ.ആര്‍ രാജേന്ദ്രന്‍, കെ.ടി.യു.സി.എം ജില്ലാ പ്രസിഡന്റ് സന്തോഷ് പാലക്കയം, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെ ടുത്തു.