പാലക്കാട് : കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ നേതൃത്വ ത്തില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ ഐ.സി.ഡി.എസ് പ്രവര്‍ ത്തകര്‍ക്കായും പാലക്കാട് ജില്ലാ പ്രസ് ക്ലബ്ബില്‍ പത്ര പ്രവര്‍ത്തക ര്‍ക്കായും കൊറോണ രോഗപ്രതിരോധ മാര്‍ഗങ്ങളെകുറിച്ച് ബോധ വത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി സി ഡി പി ഓ ഷീല ദേവസ്യ ഉദ്ഘാടനം ചെയ്തു. കൊടുമ്പ് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാ ടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഐസിഡിഎസ് പ്രവര്‍ ത്തകര്‍ പങ്കെടുത്തു. ഡോ. മേരി ജ്യോതി വില്‍സണ്‍ ക്ലാസു കള്‍ നയിച്ചു. കൊറോണ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി പൂര്‍ണമായി സമ്പര്‍ക്കം ഒഴിവാക്കുക, യാത്രകള്‍ ഒഴിവാക്കുക എന്നിവ രോഗം പകരുന്നത് തടയുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണെന്ന് ഡോ. മേരി ജ്യോതി വില്‍സണ്‍ പറഞ്ഞു. സര്‍ക്കാ രിന്റെയും ആരോഗ്യ വകുപ്പിന്റെയും നടപടികളുമായി ജനങ്ങള്‍ പൂര്‍ണതോതില്‍ സഹകരിക്കണമെന്നും ബോധവത്ക്കരണ ക്ലാസി ല്‍ ഓര്‍മിപ്പിച്ചു.
ഫീല്‍ഡ് ഔട്ട്‌റീച് ബ്യൂറോ, ആരോഗ്യവിഭാഗം, പാലക്കാട് പ്രസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പാലക്കാട് പ്രസ് ക്ലബ്ബില്‍ കൊറോണ വൈറസ് പ്രതിരോധം – ശില്‍പ്പശാല നടത്തി. പ്രസ് ക്ലബ്ബില്‍ നടന്ന ശില്‍പ്പശാല ഡി.എം.ഒ ഡോ. കെ പി റീത്ത ഉദ്ഘാ ടനം ചെയ്തു. ചൈനയില്‍ നിന്നും വരുന്നവരെ കൃത്യമായി കണ്ടെ ത്തി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടു ണ്ടെന്ന് ഡി.എം.ഒ പറഞ്ഞു. ജില്ലയില്‍ ഇതുവരെ രോഗലക്ഷണങ്ങളു മായി കണ്ടെത്തിയവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ആകെ 126 പേരാണ് ഇതുവരെ നിരീക്ഷണത്തിലുള്ളത്. ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ജയന്തി ക്ലാസ്സെടുത്തു. കൊറോണ വൈറസ് വ്യാപനം തടയാന്‍ മുന്‍കരുതലുകള്‍ അനിവാര്യമാണ്. രോഗ ബാധിതര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലി ക്കണം. കൊറോണ വൈറസ് ബാധമൂലം താരതമ്യേന മരണം കുറവാണ്. പ്രതിരോധശേഷി കൂടുതലുള്ളവര്‍ക്ക് അണുബാധ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. തുമ്മുമ്പോഴും മറ്റും വൈറസ് ബാധ പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണമെന്നും ക്ലാസില്‍ പ്രതിപാദിച്ചു. ഫീല്‍ഫ് പബ്ലിസിറ്റി ഓഫീസര്‍ എം.സ്മിതി, സായിനാഥ്, പ്രസ് ക്ലബ്ബ് സെക്രട്ടറി ശിവാനന്ദന്‍, വൈസ് പ്രസിഡന്റ് പ്രസാദ് ഉടുമ്പശ്ശേരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കോറൊണാ വൈറസ് ബോധവത്ക്കരണ കലാപരിപാടിയും അവതരിപ്പിച്ചു.