പാലക്കാട്:കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധക്കെതിരെ ജാഗ്രതയും നിരീക്ഷണവും പാലക്കാട് ജില്ലയിലും ശക്തിപ്പെടുത്തിയിട്ടുള്ളതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 123 പേര്‍ വീടുകളിലും മൂന്നു പേര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്കാസ്ഥാന ആശുപത്രിയിലും നിരീക്ഷണത്തിലാണ് .7 സാമ്പിളും ഒരു പുനപരി ശോധന സാമ്പിളും എന്‍.ഐ.വിലേക്ക് പരിശോധനയ്ക്കായി അയ ച്ചിട്ടുള്ളതായും ഡി.എം.ഒ അറിയിച്ചു. പരിശോധനാഫലം വന്ന രണ്ടെണ്ണം നെഗറ്റീവ് ആണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരുടെ യും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൊറോണ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പ്രാഥമിക/ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളേയും താലൂക്കാസ്ഥാന ആശുപത്രികളേയും ചൈനയില്‍ നിന്നും കൊറോണ ബാധിത പ്രദേ ശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ബന്ധപ്പെടാവുന്നതാണ്. കൊറോ ണ വൈറസ് ബാധക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടു ള്ളതിനാല്‍ എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടേണ്ടതും ഇടക്കിടെ കൈകള്‍ സോപ്പ് ഉപയോഗി ച്ച് വൃത്തിയാക്കേണ്ടതുമാണ്. രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങുന്നവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസം കഴിയുന്നതുവരെ വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിനായി ജില്ലാ ആസ്ഥാന ത്ത് 0491-2505264, 2505189 എന്നീ നമ്പറുകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍ സജ്ജമാക്കിയതായും ഡി.എം.ഒ അറിയിച്ചു.