മണ്ണാര്‍ക്കാട് : നഗരസഭയില്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിക്കണമെന്ന് നഗരസഭ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷഫീഖ് റഹ്മാന്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേന കൗണ്‍ സില്‍ പാസാക്കി. പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും ഹോമിയോ വിഭാഗത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും സ്വകാര്യ ഹോമിയോ ചികിത്സാ ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നില്ലെന്നും കോവിഡ് കാലത്ത് ഹോമിയോ ഡിസ്പെന്‍സറിയുടെ അഭാവംമൂലമുള്ള പ്രയാസം നഗരസഭ അനുഭവിച്ചതാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!