മണ്ണാര്‍ക്കാട്:ദേശീയ പാതയക്ക് ഇരുവശവുമുള്ള അനധികൃത പാര്‍ ക്കിംഗിനെതിരെയും ബസ് സ്റ്റാന്റിനുള്ളിലെ നഗരസഭയ്ക്ക് സമീ പമുള്ള പാര്‍ക്കിംഗ് സംബന്ധിച്ചും നടപടിയെടുക്കണമെന്നാ വശ്യ പ്പെട്ട് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മുനിസിപ്പല്‍ കമ്മിറ്റി പോലീ സ്,നഗരസഭ,ദേശീയ പാത അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കി. ബസ് സ്റ്റാന്റിനകത്തെ പുതിയ പരിഷ്‌കരണത്തെ തുടര്‍ന്ന് കൊടു വാളിക്കുണ്ട് റോഡിന്റെ ഇരുവശങ്ങളിലും ഇരുചക്ര വാഹനങ്ങ ളടക്കമുള്ള ചെറുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത പ്രതി സന്ധി രൂക്ഷമാക്കുന്നതായി വെല്‍ഫയര്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടി. കച്ച വടസ്ഥാപനങ്ങളിലേക്ക് വരുന്ന സാധാരണക്കാരുടെ ഇരുചക്രവാ ഹനങ്ങള്‍ക്ക് നേരെ ട്രാഫിക് പോലീസ് പിഴ ചുമത്തുന്നത് നില വിലെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ ആവില്ലെന്നും റോഡ് പ്രവൃത്തിയും അനുബന്ധ പാര്‍ക്കിംഗ്,സൈഡ് ലൈനുകള്‍ ആയ തിന് ശേഷം ട്രാഫിക് സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്നതാണ് ജനതാത്പര്യമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും വെല്‍ ഫയര്‍പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!