ശ്രീകൃഷ്ണപുരം: വിടി ഭട്ടതിരിപ്പാട് കോളേജിലെ പിജി ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കൊമേഴ്‌സ് അന്റ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ നേതൃ ത്വത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു. ആഗോള തൊഴി ല്‍ ശക്തി-അവസരങ്ങളും വെല്ലുവിളികളും എ്ന്ന വിഷയ ത്തിലാ ണ് സെമിനാര്‍. കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെ രജിസ്ട്രാര്‍ ഡോ എംബി ഗോപാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ ഇ ജയന്‍ അധ്യക്ഷനായി.ഡോ ബിന്ദു മേനോന്‍ എംപി,രാധാകൃഷ്ണന്‍,ഹരിദാസ് പി,ഹരിദാസന്‍ സി,ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു.മാനവ വിഭവശേഷി ഒരു പുതിയ ചക്രവാളം എന്ന പ്രബന്ധ സമാഹാരം പ്രകാശനം ചെയ്തു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോ സറിയ കെഎ,ഡോ ബിന്ദു മോനോന്‍ എംരപി,ഡോ ശങ്കരന്‍,യുഎം,ഡോ രൂപ ഗുണശീലന്‍, അരവിന്ദ് വാര്യര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കൊമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജനുവരി 14 മുതല്‍ 16 വരെ എംപവറിംഗ് ദി റിസര്‍ച്ചര്‍ ഇന്‍ യു വിത്ത് ആര്‍ എന്ന വിഷയത്തില്‍ ത്രിദിന ദേശീയ ശില്‍പ്പശാലയും സംഘടിപ്പിച്ചി രുന്നു. ഡോ സതീഷ് കുമാര്‍,ഡോ ശ്രീജിത്ത്,ഡോ പരിമള കാന്തി,ഗിരീഷ്.എസ് പതി എന്നിവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി.