പാലക്കാട്:സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, കോളേജ്, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പ്യ സ്‌കീമുകളിലേക്ക് വിവിധ കായിക ഇനങ്ങളില്‍ സോണല്‍ സെലക്ഷന്‍ നടത്തുന്നു. ബാസ്‌ക്ക റ്റ്‌ബോള്‍, സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, റസ്ലിംഗ്, തായ്ഖ്വാണ്‍ഡോ, സൈക്കിളിംഗ്, നെറ്റ്‌ബോള്‍, ഹോക്കി, കബഡി, ഹാന്‍ഡ്‌ബോള്‍, ഖോ-ഖോ എന്നീ ഇനങ്ങളിലാണ് സെല ക്ഷന്‍ നടത്തുന്നത്. സ്‌കൂള്‍ തലത്തില്‍ ഈ വര്‍ഷം ആറ്, ഏഴ് ക്ലാസ്സുകളിലേക്കാണ് സെലക്ഷന്‍ നടത്തുന്നത്. വെയ്റ്റ് ലിഫ്റ്റിംഗ്, സോഫ്റ്റ് ബോള്‍ ഇനങ്ങളില്‍ കോളേജ് തലത്തില്‍ മാത്രമേ സെലക്ഷന്‍ ഉണ്ടായിരിക്കുകയുള്ളൂവെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. താല്‍പര്യമുള്ളവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് ഹെഡ്മാസ്റ്റര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്, കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജനുവരി 30 ന് രാവിലെ എട്ടുമുതല്‍ മേഴ്‌സി കോളേജ് ഗ്രൗണ്ടില്‍ എത്തണം.

സ്‌കൂള്‍ തലത്തില്‍ ബാസ്‌ക്കറ്റ് ബോളില്‍ ആണ്‍കുട്ടികള്‍ക്ക് 170 സെന്റീമീറ്റര്‍, പെണ്‍കുട്ടികള്‍ക്ക് 165 സെന്റീമീറ്റര്‍ ഉയരവും വോളിബോളില്‍ ആണ്‍കുട്ടികള്‍ക്ക് 170 സെന്റീമീറ്ററും പെണ്‍കുട്ടികള്‍ക്ക് 163 സെന്റീമീറ്റര്‍ ഉയരവും ഉണ്ടായിരിക്കണം. പ്ലസ്വണ്‍, കോളേജ് തലത്തില്‍ ബാസ്‌ക്കറ്റ് ബോളില്‍ ആണ്‍കുട്ടികള്‍ക്ക് 180 സെന്റീമീറ്റര്‍, പെണ്‍കുട്ടികള്‍ക്ക് 170 സെന്റീമീറ്റര്‍ ഉയരവും വോളിബോളില്‍ ആണ്‍കുട്ടികള്‍ക്ക് 185 സെന്റീമീറ്ററും പെണ്‍കുട്ടികള്‍ക്ക് 170 സെന്റീമീറ്റര്‍ ഉയരവും ഉണ്ടായിരിക്കണം. ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ്, വോളിബോള്‍ ഇനങ്ങളില്‍ ജില്ലാ സെലക്ഷനില്‍ തെരഞ്ഞെടുക്കപ്പെട്ട് സ്‌കോര്‍ കാര്‍ഡ് ലഭിച്ചവരും 30 ന് നടക്കുന്ന സോണല്‍ സെലക്ഷനില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2505100.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!