മണ്ണാര്‍ക്കാട്: നവലോകത്തിന് നന്‍മയുടെ സ്ത്രീത്വം എന്ന ശീര്‍ഷകത്തില്‍ മുസ്‌ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന കേരള വിമന്‍സ് സമ്മിറ്റിനോ ടുബന്ധിച്ച് ജില്ലാ വളണ്ടിയര്‍ സംഗമം നടത്തി.യൂണിറ്റി സര്‍വീസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് വ്യാപര ഭവനില്‍ നടന്ന സംഗമം കെഎന്‍എം മര്‍ക സുദ്ദഅവ സംസ്ഥാന ട്രഷറര്‍ അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു.സമൂഹത്തില്‍ നടമാടുന്ന മുഴുവന്‍ തിന്‍മകള്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കുന്നതാവും എംജിഎം സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു.
എംജിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി സി ടി ആയിഷ ടീച്ചര്‍,കെഎന്‍എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍,ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അലി മദനി,സംസ്ഥാന സെക്രട്ടറി വി പി ആയിഷ,യൂണിറ്റി സര്‍വീസ് മൂവ്‌മെന്റ് സംസ്ഥാന കണ്‍വീനര്‍ റഫീ ഖ് നല്ലളം,ഫഹീം പുളിക്കല്‍,യൂണിറ്റി വനിത വിംഗ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍ റുക് സാന വാഴക്കാട്,കണ്‍വീനര്‍ സജ്‌ന പട്ടേല്‍ത്താഴം,ജില്ലാ പ്രസിഡന്റ് ഫാത്തിമത് സുഹ് റ,ജില്ലാ സെക്രട്ടറി സലീമ,യൂണിറ്റി ജില്ലാ കണ്‍വീനര്‍ അബ്ദുല്‍ റഷീദ്,സമീര്‍ ബാബു പടുകുണ്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ജനുവരി 22ന് പാലക്കാട് കോട്ടമൈതാനിയി ല്‍ വെച്ചാണ് കേരള വിമന്‍സ് സമ്മിറ്റ് നടക്കുന്നത്.പരിപാടിയുടെ വിജയത്തിന് 500 അം ഗ സന്നദ്ധ സംഘം സജ്ജമായതായി സംഘാടകര്‍ അറിയിച്ചു.