അഗളി: അട്ടപ്പാടിയില്‍ പറമ്പില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കുട്ടികളെ പുലി കൊന്നു. ഒരു വയസ് പ്രായമായ രണ്ട് പശുക്കളാണ് ചത്തത്.പുതൂര്‍ ആലമരമേട്ടിലാണ് സംഭവം. സ്ഥലം ഉടമയായ കനകരാജിന്റേതാണ് ചത്ത പശുക്കള്‍.ശനിയാഴ്ച കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്.ഒരെണ്ണത്തിനെ പകുതിയലിധകം ഭക്ഷിച്ച അവസ്ഥയാണ്.പ്രദേശം ഭീതിയിലാണ്.കാട്ടുപന്നിയും വിവിധയിനം മാനുകളും മയിലും കാട്ടുപോത്തും കാട്ടാനയുമെല്ലാം കൃഷിയിടങ്ങളില്‍ നിരന്തര സാന്നിദ്ധ്യമായി മാറുക യാണ്.ഇതിനിടെയാണ് ജനങ്ങളെ ഭയപ്പെടുത്തി പുലിയുടേയും വരവ്.വന്യജീവികള്‍ കാടിറങ്ങുന്നത് പതിവായതോടെ ജനം പൊറുതിമുട്ടുകയാണ്.