പാലക്കാട് : പള്‍സ് പോളിയോ തുളളി മരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം ജനുവരി 19 -ന് രാവിലെ 8 ന് പാലക്കാട് സ്ത്രീകളു ടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലയിൽ അഞ്ച് വയസ്സില്‍ താഴെയുളള ഏകദേശം രണ്ടേകാല്‍ ലക്ഷത്തി ല്‍പ്പരം കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്. തുടര്‍ന്ന് ജനുവരി 20, 21 തീയതികളില്‍ വോളന്റിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി അഞ്ചു വയസ്സിനു താഴെയുളള എല്ലാ കുട്ടികള്‍ക്കും പോളിയോ തുളളിമരുന്ന് നല്‍കിയെന്ന് ഉറപ്പുവരുത്തും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുന്നത്.
ഇതിനായുളള ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. ഇതിനായി 2200 ഓളം സാധാരണ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 68 ട്രാന്‍സിറ്റ് ബൂത്തുകള്‍, 5 മേള/ബസാര്‍ ബൂത്തുകള്‍, ഉള്‍പ്രദേശങ്ങളിലേക്കായി 100 മൊബൈല്‍ ബൂത്തുകള്‍ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഒരു ബൂത്തില്‍ രണ്ടു വോളന്റിയര്‍മാരും 10 ബൂത്തുകളുടെ മേല്‍നോട്ടത്തിനായി ഒരു സൂപ്പര്‍വൈസറുമാണ് ഉണ്ടായിരിക്കുക. മൊബൈല്‍ ബൂത്തു കളുടെ പ്രവര്‍ത്തനത്തിന് വിവിധ വകുപ്പുകളില്‍ നിന്നും വാഹന സൗകര്യവും ലഭ്യമാക്കും. അങ്കണവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഉത്സവ സ്ഥലങ്ങള്‍ തുടങ്ങി കുട്ടികള്‍ വരാനിടയുളള എല്ലാ സ്ഥലങ്ങളിലും പ്രത്യേക ബൂത്തുകള്‍ സ്ഥാപിച്ച് തുളളിമരുന്ന് വിതരണം നടത്തുന്നതിനുളള ക്രമീകരണമാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തുന്നത്.
നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ അധ്യക്ഷയാവുന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി റീത്ത മുഖ്യപ്രഭാഷണം നടത്തും. ആർ.സി.എച്ച് ഡെപ്യൂട്ടി ഡി.എം.ഒ ഡോക്ടർ ടി.കെ ജയന്തി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രചന ചിദംബരം, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.