മണ്ണാര്‍ക്കാട്: മികച്ച അധ്യാപകര്‍ക്ക് അഖിലേന്ത്യ ടീച്ചേഴ്‌സ് ഫെഡ റേഷന്‍ കേരള ഘടകം നല്‍കുന്ന ഗുരുശ്രേഷ്ഠ പുരസ്‌കാരം കുണ്ടൂര്‍ ക്കുന്ന് വി പി എ യു പി സ്‌കൂള്‍ അധ്യാപകന്‍ ശിവപ്രസാദ് പാലോടി ന്.ശാസ്ത്രം, ഭാഷ എന്നീ മേഖലകളിലെ വേറിട്ട അധ്യാപന രീതി യും സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകള്‍,എന്നിവ പരിഗ ണിച്ചാണ് പുരസ്‌കാരം.ഫെബ്രുവരിയില്‍ തൊടുപുഴയില്‍ നടക്കുന്ന ചടങ്ങില്‍ ഗുരു ശ്രേഷ്ഠ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് കോന്നിയൂര്‍ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് പി.എ.ജോര്‍ജ്, ജനറല്‍ സെക്രട്ടറി മാത്യു അഗസ്റ്റിന്‍, ട്രഷറര്‍ വി.എന്‍.സദാശിവന്‍ പിള്ള,സെക്രട്ടറി അമ്മിണി എസ്.ഭദ്രന്‍ എന്നിവര്‍ അറിയിച്ചു

കുട്ടികള്‍ക്കായി പഠനോപകരണ നിര്‍മാണശില്പശാലകള്‍, പരീ ക്ഷണ കളരികള്‍,സാഹിത്യ ശില്പശാലകള്‍ എന്നിവയുടെ സംഘാ ടനം,കാഴ്ചയില്ലാത്തവര്‍ക്ക് സാഹിത്യ കൃതികള്‍ വായിച്ചു നല്‍കുന്ന ഓഡിയോബുക്ക് എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന ഈ അധ്യാപ കന്‍ ലേണിങ് ടീച്ചേഴ്‌സ് അധ്യാപക കൂട്ടായ്മയുടെ എക്‌സിക്കുട്ടീവ് അംഗമാണ്. കൂട്ടായ്മയിലൂടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ശാസ്ത്ര പാര്‍ക്ക്, ഭൂമി ശാസ്ത്ര ലാബ് എന്നിവ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു.

മണ്ണേ നമ്പി, പാന്‍ഡമിക് ഡയറി എന്നീ രണ്ട് നോവലുകളും രണ്ട് കവിത സമാഹാരങ്ങളും പാടിപ്പതിഞ്ഞ കളിപ്പാട്ടുകള്‍, താം ലു വാങ്ങിലെ കൂട്ടുകാര്‍, പക്ഷിശാസ്ത്രം, എലി പണ്ടാന എന്നീ ബാലസാഹിത്യ കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.ഭാഷാസാഹിത്യ പുരസ്‌കാരം, രാജലക്ഷ്മി പുരസ്‌കാരം, വിദ്യാരംഗം അധ്യാപക സാഹിത്യ വേദി അവാര്‍ഡ്, കമല സുരയ്യ നോവല്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!