മണ്ണാര്‍ക്കാട്: ഉപജില്ലാ കായിക മേളയില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മിന്നും ജയം.ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ വിദ്യാലയം ഓവറോള്‍ ചാമ്പ്യന്‍മാ രായി.രണ്ട് വര്‍ഷത്തെ ഇടവേളയക്ക് ശേഷം നടന്ന മണ്ണാര്‍ക്കാട് ഉപജില്ലാ കായികമേളയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അഗളി ഹൈസ്‌കൂളിനെ നാലിരിട്ടി പോയിന്റുകളുടെ വ്യത്യാസത്തിലാണ് കല്ലടി ചാമ്പ്യന്‍മാരായത്.
സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളായി വ്യത്യസ്ത ഇന ങ്ങളില്‍ മത്സരിച്ച 46 പേരില്‍ 40 പേര്‍ ജില്ലാ സ്‌കൂള്‍ കായിക മേളയി ലേക്ക് യോഗ്യത നേടിയിട്ടുണ്ട്.കായിക മേളകളില്‍ മണ്ണാര്‍ക്കാടി ന്റെ യശസ്സുയര്‍ത്തുന്ന കല്ലടിയുടെ ഇത്തവണത്തെ ലക്ഷ്യം സം സ്ഥാന കിരീടമാണ്.സംസ്ഥാന മേളയില്‍ ഒന്നാമതെത്താനുള്ള കഠിന പ്രയത്‌നത്തിലാണ് കല്ലടി സ്‌കൂളിലെ കായിക താരങ്ങളെന്ന് മാനേജര്‍ കെ സി കെ സയ്യിദ് അലി പറഞ്ഞു.
ഈ അധ്യയന വര്‍ഷത്തെ കായിക മികവുകള്‍ കൈപ്പടിയിലൊതു ക്കാനുള്ള കുതിപ്പ് സബ് ജില്ലാ കായികമേളയില്‍ നിന്നും ആരംഭിച്ചു കഴിഞ്ഞു.ഒന്നിലധികം തവണ സംസ്ഥാന മേളയില്‍ കല്ലടി രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.1998 മുതല്‍ കായിക രംഗത്ത് സജീവമാണ് കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.ഇക്കാലത്തിനുള്ളില്‍ നിരവധി ദേശീയ,അന്തര്‍ദേശീയ കായിക താരങ്ങളെ വാര്‍ത്തെടുത്തിട്ടുണ്ട്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ അബ്ദുള്ള അബൂബക്കര്‍ കല്ലടിയുടെ പൂര്‍വ്വവിദ്യാ ര്‍ത്ഥിയാണ്.
