മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വദേശി റിന്‍ഷാദ് സംവിധാനം ചെയ്ത ആക്ഷന്‍ എന്ന വെബ് സീരിസിന് യുട്യൂബില്‍ മികച്ച പ്രതികര ണം.ജനുവരി 12ന് യൂട്യൂബില്‍ റിലീസ് ചെയ്ത ഈ ഹ്രസ്വചിത്രം മൂന്ന് ദിവസത്തിനിടെ നാലായിരത്തി അഞ്ഞൂറോളം പേര്‍ കണ്ടു. ആക്ഷന് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് റിഷാദ് മണ്ണാര്‍ക്കാട് തന്നെയാണ്. ദിര്‍ഫത്ത് മണ്ണാര്‍ക്കാട്,ദിപിന്‍ മണ്ണാര്‍ക്കാട്,അശ്വിന്‍ തൃശ്ശൂര്‍,സജിത് ചങ്ങലീരി,സനൂപ് മണ്ണാര്‍ക്കാട് എന്നിവരാണ് അഭി നേതാക്കള്‍.സനൂപ് മണ്ണാര്‍ക്കാടാണ് ചിത്രത്തിന്റെ ഛായാഗ്രാഹ ണം നിര്‍വ്വഹിച്ചിട്ടുള്ളത്. കുല്‍ജാ നിയാണ് ചിത്രം നിര്‍മ്മിക്കു ന്നത്.ലഹരിക്ക് അടിമയായ ഒരു യുവാവിന്റെ കഥയാണ് ആക്ഷന്‍ എന്ന വെബ്‌സീരിസില്‍ പറയുന്നത്.ആര്‍ എം ഫിലിംസിന്റെ ബാനറില്‍ ഏഴ് എപ്പിസോഡുകളാണ് തയ്യാറാക്കുന്നത്.ആറ് മിനു ട്ടോളം ദൈര്‍ഘ്യമാണ് ആദ്യ എപ്പിസോഡിനുള്ളത്.ഒരു കള്ളനും പോലീസും കളി എന്ന ടൈറ്റിലിലാണ് ആദ്യ എപ്പിസോഡ് യുട്യൂബില്‍ എത്തിയത്.
ആക്ഷന്‍ ഹ്രസ്വ ചിത്രം കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://youtu.be/S5GJW0f4zDc
