അലനല്ലൂര്‍: മത വിവേചനം സൃഷ്ടിക്കുന്ന പൗരത്വ നിയമ ഭേദഗ തിയില്‍ പ്രതിഷേധിച്ച് ജനാധിപത്യ രീതിയില്‍ സമരം നയിക്കുന്ന വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിന്റെ തണലില്‍ അഴിഞ്ഞാടുന്ന മുഖമൂടി അക്രമങ്ങള്‍ക്കൊണ്ടാവില്ലെന്ന് എം.എസ്. എഫ് എടത്തനാട്ടുകര മേഖല കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. നീതി നടപ്പാക്കേണ്ട പൊലീസും ഭരണകൂടവും അക്രമികള്‍ ക്കൊപ്പം നിലക്കൊള്ളുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ചേരുന്ന തല്ലെന്നും ഇത്തരം അക്രമങ്ങള്‍ കൊണ്ട് പ്രതിഷേധ സമരങ്ങള്‍ ആളിക്കത്തുകമാത്രമായിരിക്കും ചെയ്യുക എന്നും യോഗം വില യിരുത്തി. എം.എസ്.എഫ് എത്തനാട്ടുകര മേഖല കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് മേഖല ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റഹീസ് എടത്തനാട്ടുകര, നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം, ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങല്ലീരി, സെക്രട്ടറി നിജാസ് ഒതുക്കുംപ്പുറത്ത്, പി.അന്‍വര്‍ സാദത്ത്, പി.സുല്‍ഫീക്കര്‍ അലി, പി.ഷിജാസ് എന്നിവര്‍ സംസാ രിച്ചു. എം.എസ്.എഫ് എടത്തനാട്ടുകര മേഖല ഭാരവാഹികളായി അഫ്‌സല്‍ കൊറ്റരായില്‍ (പ്രസിഡന്റ്), മുഹമ്മദ് റഫാഹ്, റാഷില്‍, സി.ടി ദില്‍ഷാദ്, എം.അമാന്‍, ടി.റിഷാബ് (വൈസ് പ്രസിഡ ന്റുമാര്‍), ഷിജാസ് പുളിക്കല്‍ (ജനറല്‍ സെക്രട്ടറി), പി.കെ മുഹമ്മദ് ഹനാന്‍, പി.സ്വാലിഹ്, സി.ഷിബില്‍, ഷാമില്‍, എം.ഉനൈസുദ്ധീന്‍ (ജോ.സെക്രട്ടറിമാര്‍), ഷാമില്‍ പടുകുണ്ടില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.