കോട്ടോപ്പാടം : വരയും വരിയും ഇശലുകളും മാറ്റുരച്ച് കലാ കേരള ത്തിന് നിരവധി അതുല്യ പ്രതിഭകളെ സമ്മാനിച്ച എനര്‍ജൈ സിയോ’20 ഇശാഅത്തുസ്സുന്ന ഫെസ്റ്റിന് തിരശ്ശീല വീണു. മൂന്ന് ദിവസങ്ങളിലായി നടന്ന നൂറിലധികം ഇനങ്ങളില്‍ ടീം സകിയ്യ, ടീം നഖിയ്യ, ടീം തഖിയ്യ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്കൊടുവില്‍ 600പോയിന്റ് നേടി ടീം നഖിയ്യ ഒന്നാം സ്ഥാനവും 588പോയിന്റ് നേടി ടീം സകിയ്യ രണ്ടാം സ്ഥാനവും 586 പോയിന്റ് നേടി ടീം തഖിയ്യ മൂന്നാം സ്ഥാന വും കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളില്‍ 45പോയിന്റ് നേടിയ സ്വലാഹുദ്ദീന്‍ ചങ്ങലീരിയാണ് കലാ പ്രതിഭ. വിജയികളെ സൈ നുദ്ദീന്‍ കാമില്‍ സഖാഫി പയ്യനടം അനുമോദിച്ചു. അഡ്വ.അഷ്‌റഫ് നിസാമി തെച്ചിയാട് ,അബ്ദുറശീദ് സഖാഫി വിളയൂര്‍, മുസ്തഫ അദനി പടപ്പറമ്പ്, മുഹമ്മദ് ശാഫി കാമില്‍ സഖാഫി പാടൂര്‍, മുഹമ്മദ് അന്‍ സറുദ്ദീന്‍ അഹ്‌സനി കാരക്കാട്, ഇസ്ഹാഖ് സഖാഫി താനൂര്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ സഖാഫി ചങ്ങലീരി, അബ്ദുലത്തീഫ് അഹ്‌സനി ആട്ടീരി അയ്യൂബ് മിസ്ബാഹി താനൂര്‍, മന്‍സൂര്‍ അഹ്‌സനി കോഴിച്ചെന തുടങ്ങിയവര്‍ പങ്കെടുത്തു.