മണ്ണാര്‍ക്കാട്: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി യിലെ വിദ്യാര്ത്ഥികള്ളെയും അധ്യാപകരെയും യൂണിവേഴ്സി റ്റിക്ക് പുറത്തുനിന്നും വന്ന ഫാസിസ്റ്റ് അക്രമി സംഘം അതിക്രൂര മായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എം.ഇ.എസ് കല്ലടി കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപക-അനധ്യാപകരും ജെ.എന്‍.യു ഐക്യ ദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു.എം.ഇ.എസ് സെന്‍ട്രല്‍ കമ്മിറ്റി യുടെ ആഹ്വാനപ്രകാരം കോളേജ് കവാടത്തില്‍ നടത്തിയ ‘ബ്ളാ ക്ക് ഡേ’ പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ടി.കെ.ജലീ ല്‍, കല്ലടി കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ. സി.കെ സൈതാലി, വിദ്യാര്ത്ഥിയൂണിയന് ചെയര്മാന് എം. അജ്മല്‍ മുഹ മ്മദ്. അധ്യാപക പ്രതിനിധി പ്രൊഫ. പി. എം.സലാഹുദ്ദീന് എന്നിവര്‍ സംസാരിച്ചു.