കുഴല്‍മന്ദം:പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന -സൗകര്യ – വികസനത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് പട്ടികജാതി-വര്‍ഗ്ഗ- പിന്നാക്കക്ഷേമ -നിയമ-സാംസ്‌ക്കാരിക -പാര്‍ലിമെന്ററി കാര്യ വകുപ്പു മന്ത്രി എ.കെ ബാലന്‍ പറഞ്ഞു
തോലന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്തിന്റെ ബി.ആര്‍.ജി.എഫ് പദ്ധതിയില്‍ നിന്നും രണ്ടു ഗഡുക്കളായി അനുവദിച്ച 87 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു.
കുത്തന്നൂര്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് മായാ മുരളീധരന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീല ബാലന്‍, കുത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ ഉമ്മര്‍ ഫാറൂഖ്, കുത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍മാരായ പി. ഗംഗാധരന്‍, രേഖ മണികണ്ഠന്‍,ദിവ്യ സ്വാമിനാഥന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തംഗം കെ.പഴനിമല,കുത്തന്നൂര്‍ ഗ്രാമ പഞ്ചായത്തംഗം ജമീല ഇബ്രാഹിം,തോലന്നൂര്‍ ഗവ. ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ വി.എസ് ജോയി, പി.ടി.എ പ്രസിഡന്റ് കെ.ശ്രീനിവാസന്‍, സ്‌കൂള്‍ പ്രധാനധ്യാപിക കെ. ഗീതാകുമാരി, തോലന്നൂര്‍ ജി.എച്ച്.എസ്.സ്കൂൾ പ്രിന്‍സിപ്പാള്‍ എ.ലത്തീഫ് എന്നിവർ സംസാരിച്ചു.