കുഴല്‍മന്ദം:കോട്ടായിയില്‍ 20 കോടി ചെലവിൽ റിങ്ങ് റോഡ് യാഥാര്‍ഥ്യ മാക്കുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ_-പിന്നാക്കക്ഷേമ- നിയമ -സാംസ്‌കാരിക – പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കോട്ടായി ഗ്രാമപഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനവും ലൈഫ് പദ്ധതിയിൽ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുഴല്‍മന്ദം മുതല്‍ കാളികാവ് വരെയുള്ള റോഡുകളുടെ അറ്റകുറ്റപണികളും കോട്ടായി കലാഗ്രാമം നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടായി ചെമ്പൈ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോട്ടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീത അധ്യക്ഷയായി. കോട്ടായി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കുഞ്ഞിലക്ഷ്മി, കോട്ടായി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.കെ സുരേന്ദ്രന്‍, വി.സത്യഭാമ, ഗ്രാമപഞ്ചായ ത്തംഗങ്ങളായ എ.രതീഷ്,കെ. കരുണാകരന്‍, ടി.എ ബിജു, കോട്ടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.