പാലക്കാട്:സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങൾ കലാ-കായിക രംഗത്ത് പുത്തന്നുണർവ്വ് ഉണ്ടാക്കിയതായും കലാ- കായിക -ശാസ്ത്ര മേഖലകളിൽ ഒരേസമയം നേട്ടമുണ്ടാക്കുന്ന അസാധാരണ നേട്ട മാണ് പാലക്കാട് ജില്ല കൈവരിച്ചതെന്നുംപട്ടികജാതി – പട്ടികവര്‍ഗ -പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ വകു പ്പു മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. സംസ്ഥാനത്ത് നാല് സ്പോർട്സ് അക്കാദമികൾ നിർമ്മിക്കും.സംസ്ഥാന കലാ-കായിക-ശാസ്ത്ര മേളകളില്‍ മികച്ച പ്രകടനങ്ങളിലൂടെ ജില്ലയ്ക്ക് ഹാട്രിക് വിജയം സമ്മാനിച്ച വിജയികളായ വിദ്യാർഥികളെ അനുമോദിക്കുന്നതി നായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘പ്രതി ഭാദരം 2019’ പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം ഒരു നേട്ടം സംസ്ഥാനത്ത് ഒരു ജില്ലയ്ക്കും ഉണ്ടായി ട്ടില്ലയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കലോത്സവത്തിൽ പങ്കെടുത്ത 78 സ്‌കൂളുകളിൽ, നേട്ടമുണ്ടാക്കിയ 70 സ്‌കൂളുകളും സർക്കാർ എയ്‌ഡഡ് സ്‌കൂളുകൾ ആണെന്നത് പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മികവാണ്. ഗണിത്സോവത്തിൽ മുഴുവൻ മാർക്കും വാങ്ങിയ ജില്ലയുടെ പ്രകടനവും ആരും എത്തി പ്പിടിക്കാത്ത ചരിത്രമാണ്. അധ്യാപകരും പരിശീലകരും,സ്പോർട്സ് ഭാരവാഹികളും ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫല മാണ് ജില്ലായ്‌ക്കുണ്ടായ നേട്ടത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങൾക്കും വിദ്യാഭ്യാസ സാങ്കേ തിക വകുപ്പ് വലിയ പ്രാധാന്യമാണ് നൽകുന്നത്. നാളെയുടെ കായി കതാരങ്ങൾക്കായി ദീർഘവീക്ഷണത്തോടെ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഒളിമ്പിക്ക് മെഡൽ ലക്ഷ്യ മിട്ടാണ് പരിശീലനവും സൗകര്യങ്ങളും ഒരുക്കുന്നത്. ജില്ലാ കേന്ദ്ര ങ്ങളിൽ കൂടാതെ പഞ്ചായത്ത്, മുൻസിപ്പൽ തലങ്ങളിലും അന്താ രാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങൾ ഒരുങ്ങുകയാണ്. കായിക താരങ്ങൾക്ക് പി.എസ്.സി പരീക്ഷകളിൽ സംവരണം കൊണ്ടു വരും. ദേശീയ-അന്തർദേശീയ മത്സര വിജയികൾക്ക് ജോലിക്ക് പുറമെ സാമ്പത്തിക സഹായവും ഉറപ്പാക്കും. കലാ-കായിക രംഗത്തെ മികവ് അക്കാദമിക് രംഗത്തും ജില്ലയ്ക്ക് നേടാനാ വണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു.
ചെറിയ കോട്ടമൈതാനിയില്‍ നടന്ന പരിപാടിയിൽ കായിക വിഭാഗത്തില്‍ 538 വിദ്യാര്‍ഥികളും കലാ വിഭാഗത്തിൽ- 710 ഉം ശാസ്ത്ര വിഭാഗത്തില്‍ -182 എന്നിങ്ങനെ 1430 വിദ്യാര്‍ഥികളെ അനുമോദിച്ചു. കലാ – ശാസ്ത്ര മല്‍സരങ്ങളിലായി സംസ്ഥാനത്ത് എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍ക്കും കായിക ഇനങ്ങളില്‍ സംസ്ഥാന തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്കും ട്രോഫി വിതരണം ചെയ്തു. കായിക മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ കല്ലടി എച്ച്.എസ്.എസ്, കുമരംപുത്തൂര്‍ മണ്ണാര്‍ക്കാട്, കല – ശാസ്ത്ര വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ബി.എസ്.എസ്. ഗുരുകുലം ആലത്തൂര്‍, ശാസ്ത്ര നാടകത്തില്‍ സതേണ്‍ സോണ്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയ പട്ടാമ്പി പെരുമുടിയൂര്‍ സ്‌കൂള്‍ എന്നിവര്‍ക്കുള്ള സമ്മാനവിതരണവും മന്ത്രി നിര്‍വഹിച്ചു.
പരിപാടിയോടനുബന്ധിച്ച് ജില്ലയുടെ സാംസ്‌കാരിക – നാടക പാരമ്പര്യത്തെ സംരക്ഷിക്കുക, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ഹ്രസ്വ ചിത്രം ‘അഭിമാനിനി’യുടെ സി.ഡി പ്രകാശനം മന്ത്രി എ.കെ ബാലൻ നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് നിർമ്മിച്ച അഭിമാനിനി എന്ന ചലച്ചിത്രത്തിന് സർക്കാർ അധീനതയിലുള്ള തിയേറ്ററുകളിൽ പ്രദർശന സൗകര്യമൊരുക്കും. സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ നയം. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 2 വനിതാ സംവിധായകർക്ക് സിനിമാ നിർമ്മാണത്തിന് 2 കോടിരൂപ വീതം നൽകി. സിനിമാരംഗത്തെ മോശം പ്രവണതകളെ സർക്കാർ ഗൗരവത്തിലാണ് കാണുന്നത്. ഇതിന്റെ ഭാഗമായാണ് സർക്കാർ കമ്മീഷനെ നിയമിച്ചതെന്നും കമ്മീഷന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ച് നിയമനിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ ഒരു ലക്ഷം കുട്ടികളാണ് വിവിധ കലകളിൽ പരിശീലനം നേടുന്നത് എന്നും അറിയിച്ചു. അഭിമാനിനി സംവിധായകൻ എം.ജി ശശി സിനിമാ വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് , ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി പി. വി. രാമകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥര്‍ വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.