പാലക്കാട്:സംസ്ഥാന കലാ-കായിക-ശാസ്ത്ര മേളകളില്‍ ഒന്നാമതെത്തി ഹാട്രിക് വിജയം കൈവരിച്ച ജില്ലയിലെ വിജയികളെ അനുമോദിക്കതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘പ്രതി ഭാദരം’ പരിപാടി ജനുവരി ഏഴിന് വൈകീട്ട് നാലിന് ചെറിയ കോട്ട മൈതാനിയില്‍ നടക്കും. പരിപാടി പട്ടി ജാതി – പട്ടിക വര്‍ഗ – നിയമ -സാംസ്‌കാരിക -പാര്‍ലിമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. കായിക വിഭാഗത്തില്‍ 538 വിദ്യാര്‍ത്ഥികളും കല – 710, ശാസ്ത്ര വിഭാഗത്തില്‍ -182 എന്നിങ്ങനെ 1430 വിദ്യാര്‍ഥികളെ പരിപാടിയില്‍ അനുമോദിക്കും. കലാ – ശാസ്ത്ര മല്‍സരങ്ങളിലായി സംസ്ഥാനത്ത് എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും കായിക ഇന ങ്ങളില്‍ സംസ്ഥാന തലത്തില്‍ ഒന്ന,്രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ച വര്‍ക്കും ട്രോഫി വിതരണം ചെയ്യും. കായിക മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ കല്ലടി എച്ച്.എസ്.എസ്. കുമരംപുത്തൂര്‍ മണ്ണാര്‍ക്കാട്, കല – ശാസ്ത്ര വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ബി.എസ്.എസ്. ഗുരുകുലം ആലത്തൂര്‍, ശാസ്ത്ര നാടകത്തില്‍ സതേണ്‍ സോണ്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയ പട്ടാമ്പി പെരുമുടിയൂര്‍ സ്‌കൂള്‍ എന്നിവര്‍ക്കുള്ള സമ്മാനവിതരണം വി. കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിക്കും. പരിപാടിയോട നുബന്ധിച്ച് ജില്ലയുടെ സാംസ്‌കാരിക – നാടക പാരമ്പര്യത്തെ സംരക്ഷിക്കുക, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ഹ്രസ്വ ചിത്രം ‘അഭിമാനിനി’യുടെ പ്രകാശനവും നടക്കും . ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനാകുന്ന പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി, ജില്ലയിലെ എം.എല്‍.എ.മാര്‍, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് , ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി പി. വി. രാമകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് അസോസിയേഷന്‍ പ്രസിഡന്റ് സുമാ വേലി മോഹന്‍ദാസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ , ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.