വെള്ളിയഞ്ചേരി:മൂന്നര പതിറ്റാണ്ടിന് ശേഷം പ്രിയ വിദ്യാലയ ത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ അവര്‍ പഴയ പത്താം ക്ലാസ്സു കാരായി.ഓര്‍മ്മകളുടെ വാതില്‍തുറന്ന് വെള്ളിയഞ്ചേരി എ എസ്എം ഹൈസ്‌കൂളിലെ 1984-85 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ചുകാര്‍ സംഗമിച്ചപ്പോള്‍ അവര്‍ക്ക് മുന്നില്‍ നിന്ന് കാലം തിരി ഞ്ഞോടി.മറക്കാനാകാത്ത മറ്റൊരു ഓര്‍മ്മയായി പൂര്‍വ്വ വിദ്യാര്‍ഥി സംഗമം.ജീവിതത്തിന്റെ നാനാവഴികളില്‍ ആയൂര്‍ രേഖയുടെ മധ്യത്തിലെത്തി നില്‍ക്കുന്നവര്‍ പൊടിമീശക്കാരും പാവാടക്കാരി കളുമായി.അധ്യാപകന്‍,നിയമപാലകന്‍,ജനപ്രതിനിധി,പ്രവാസി,തൊഴിലാളി അങ്ങിനെ ജീവിതത്തിന്റെ വൈവിധ്യ വേഷങ്ങ ളെല്ലാം ഒരു നിമിഷത്തില്‍ മറന്ന് പോയ മുഹൂര്‍ത്തമായിരുന്നു. പറഞ്ഞാല്‍ തീരാത്തത്ര വിശേഷങ്ങള്‍…പലര്‍ക്കും പരസ്പരം കണ്ട് മുട്ടിയപ്പോള്‍ കാഴ്ചയിലെ ആശ്ചര്യം അടക്കാനായില്ല.തിരക്കിന്റെ ജാലകങ്ങളെല്ലാമടച്ച് അവര്‍ ഏറെ നേരം കുശലം പറഞ്ഞിരുന്ന തില്‍ പെയ്തതത്രയും കുട്ടിക്കാലത്തിന്റെ സുന്ദരമായ ഓര്‍മ്മകളാ യിരുന്നു.അവ കറുപ്പിലും വെളുപ്പിലും സംഗമത്തിലേക്ക് ഊളിയി ട്ടെത്തി.പൂര്‍വ്വ വിദ്യാര്‍ഥി സംഗമം സ്‌കൂള്‍ മാനേജര്‍ ടിപി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.പൂര്‍വ്വ വിദ്യാര്‍ഥിയും എടപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.സീനിയര്‍ അധ്യാപകനായ തമ്പിക്കുഞ്ഞു മാസ്റ്റര്‍ പുതുവത്സര കേക്ക് മുറിച്ചു .കുഞ്ഞിപ്പു മാസ്റ്റര്‍,സുശീല ടീച്ചര്‍,വിനയന്‍ മാസ്റ്റര്‍,ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ഥിയായ പാലക്കാട് സൗത്ത് സിഐ ജ്യോതീന്ദ്രകുമാര്‍ മുപ്പത്തിയഞ്ച് വര്‍ഷത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു.സേതുമാധവന്‍ സ്വാഗതവും മജീദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.