തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് അംഗീകാ രമുള്ള പേവിഷ പ്രതിരോധ വാക്സിനാണെന്ന് കെ.എം.എസ്.സി. എല്‍. ജനറല്‍ മാനേജര്‍ അറിയിച്ചു. എല്ലാ നടപടിക്രമങ്ങളും പാലി ച്ചാണ് കെ.എം.എസ്.സി.എല്‍. പേ വിഷ പ്രതിരോധ വാക്സിന്‍ വാങ്ങി വിതരണം ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ വാക്സിന്‍ വാങ്ങുന്നതിന് സ്വീകരിച്ച അതേ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഇപ്പോഴും വാക്സിന്‍ വാങ്ങുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വിതരണം നടത്തുന്ന അതേ സ്ഥാപന മാണ് ആന്റീ റാബീസ് സിറം എന്ന ഇനത്തിന് L1 bidder ആയി തെര ഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഡ്രഗ്സ് കണ്ട്രോളര്‍, മറ്റ് പരിശോധകര്‍ എന്നി വര്‍ ഈ കമ്പനിയുടെ ലൈസന്‍സ്, മറ്റ് അംഗീകാരങ്ങള്‍ എന്നിവ പരിശോധിച്ചാണ് ടെണ്ടര്‍ വ്യവസ്ഥ അംഗീകരിക്കുന്നത്. ഈ വാക്സി ന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെല്ലാ സംസ്ഥാനത്തും വാക്‌സിന്‍ വിത രണം ചെയ്യുന്നവരാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പഞ്ചാ ബ്, ഹരിയാന, ജമ്മു കാശ്മീര്‍, ഡല്‍ഹി ഡി.എച്ച്.എസ്, മുതലായ സ്ഥ ലങ്ങളിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനുകളിലും സെന്‍ട്ര ല്‍ ഗവണ്മെന്റ് ഹോസ്പിറ്റലുകളിലും ഏകദേശം എല്ലാ സംസ്ഥാന ത്തും ഇതേ വാക്‌സിന്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്.
ലോട്ട് റിലീസ് സര്‍ട്ടിഫിക്കറ്റ് അനുമതിക്കായി കസൗളിയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയിലെ പരിശോധനക്കായി അയക്കു കയും നിര്‍മ്മാതാവിന്റെ ഇന്‍ ഹൗസ് പരിശോധനക്ക് അനുസരിച്ചു വിതരണം ചെയ്യുകയാണ് പതിവ്. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ 03.04.2020ല്‍ അനുവദിച്ച സര്‍ക്കുലര്‍ പ്രകാരം നിലവിലുള്ള നടപടി ക്രമം ഇതാണ്. എന്നാല്‍ ടെന്‍ഡര്‍ നടപടികളുടെ ഒരു നിബന്ധന എന്ന രീതിയില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ സി ഡി എല്‍ സര്‍ട്ടിഫിക്കറ്റ് ഒരു വ്യവസ്ഥയായി ഉള്‍ക്കൊള്ളിച്ചി ട്ടുണ്ട്. ഇത് ഒരു അധിക സുരക്ഷിതത്വം ഉറപ്പാക്കലാണ്.
കേന്ദ്ര നിയമമായ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റിന്റെയും അതിന് കീഴിലുള്ള റൂളുകളുടെയും വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ രാജ്യത്ത് വാക്സിനുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുവാന്‍ കമ്പനിക്ക് സാധിക്കുകയുള്ളൂ. നിര്‍മ്മിക്കുന്ന ഓരോ ബാച്ച് മരുന്നു കളുടെയും തീവ്രമായ ഗുണനിലവാര പരിശോധന നിര്‍മ്മാണ ഘട്ട ങ്ങളില്‍ ഉറപ്പാക്കിയ ശേഷം മാത്രമാണ് നിര്‍മ്മാതാക്കള്‍ ഇവ വിപ ണിയില്‍ എത്തിക്കുന്നത്. വാക്സിനുകളുടെ ഗുണനിലവാര പരിശോ ധനയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫൈ ചെയ്തിട്ടുള്ളത് കേന്ദ്ര സ്ഥാപനങ്ങളായ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി കസൗളി, സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി കല്‍ക്കട്ട, നോയിഡയിലെ നാഷണല്‍ ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍സ് എന്നിവയേയാണ്.കേന്ദ്ര സര്‍ക്കാ രിന്റെ സര്‍ക്കുലര്‍ തീയതി 03.04.2020 പ്രകാരം അത്യാവശ്യഘട്ടങ്ങ ളില്‍ ഇത്തരത്തിലുള്ള NABL/CDL ഒഴിവാക്കി നല്‍കാമെന്നുള്ളത് വ്യകതമാക്കിയിട്ടുണ്ടെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.