കോട്ടോപ്പാടം: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ഈസ്റ്റ് കൊടക്കാട് ഭാഗത്ത് അപകടങ്ങള്‍ക്ക് തടയിടുന്നതിനായി സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണമെന്ന് ആവശ്യം.ഇത് സംബന്ധിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ സി.കെ സുബൈര്‍ ദേശീയപാത അസി.എഞ്ചിനീ യര്‍ക്ക് നിവേദനം നല്‍കി.
ദേശീയപാതയില്‍ കൊമ്പം,കൊടക്കാടിന് ഇടിയിലായി ഈസ്റ്റ് കൊ ടക്കാട് ഭാഗത്തെ വളവില്‍ സമീപകാലത്തായി അപകടങ്ങള്‍ വര്‍ധി ച്ച് വരികയാണ്.കഴിഞ്ഞ ഒരു മാസക്കാലത്തിനുള്ളില്‍ നിരവധി അ പകടങ്ങളുണ്ടായിട്ടുണ്ട്.ഇക്കഴിഞ്ഞ ഏപ്രിലില്‍ കൊടക്കാട് ലോറി യും കാറും കൂട്ടിയിടിച്ച് ജലസേചന വകുപ്പ് ജീവനക്കാരനായ കാരാ കുര്‍ശ്ശി സ്വദേശി പ്രദീപ് മരിച്ചിരുന്നു.പലതവണ വാഹനങ്ങള്‍ നിയ ന്ത്രണം തെറ്റി സമീപത്തെ വീടുകളിലേക്ക് മറിഞ്ഞ് വീണിട്ടുണ്ട്.
തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ ദേശീയപാതയോരത്ത് താ മസിക്കുന്നവരെ ഭീതിയിലാഴ്ത്തുകയാണ്.ദേശീയപാത നവീകര ണം കഴിഞ്ഞതോടെ റോഡിന്റെ നിലവാരം വര്‍ധിച്ചിട്ടുണ്ട്.ഇത് വാഹനയാത്രയുടെ വേഗതയും വര്‍ധിപ്പിക്കാനും കാരണമായി. മു ന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തിടത്തെല്ലാം അപകടം സംഭവി ക്കുന്ന പ്രവണതയുമുണ്ട്.കൊടക്കാട് ഭാഗം അപകടകേന്ദ്രമാകുന്ന തിന്റേയും കാരണം മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവമാ ണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ദേശീയപാത അധികൃതര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷാ ഡിവൈഡറുകളും സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സികെ സുബൈര്‍ നി വേദനത്തില്‍ ആവശ്യപ്പെട്ടു.