അഗളി:മുളകൊണ്ടുള്ള കരകൗശല ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണ നത്തിനെത്തിക്കാന്‍ ഒരുങ്ങി അട്ടപ്പാടിയിലെ വട്ട്ലക്കി ഫാമിംഗ് സൊസൈറ്റി.സൊസൈറ്റിക്ക് കീഴിലുള്ള മുള ഉത്പന്നങ്ങള്‍ നിര്‍മി ക്കുന്ന യൂണിറ്റ് മുഖേനയാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്.ആഗസ്റ്റ് ഒന്ന് മുതല്‍ വട്ട്ലക്കിയിലുള്ള സൊസൈറ്റിയുടെ സംഘം ഓഫീസി ല്‍ നിന്നും കരകൗശല ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടാവുമെന്ന് ഫാമിംഗ് സൊസൈറ്റി സെക്രട്ടറി അറിയിച്ചു.
അലങ്കാര വസ്തുകള്‍,കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും നിര്‍മിക്കുന്നത്.മുള കൊണ്ടുള്ള ഫര്‍ണീച്ചറുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 10 വനിതകള്‍ ഉള്‍പ്പെടുന്ന യൂണിറ്റാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്.150 പട്ടികവര്‍ഗ വിഭാഗക്കാരാണ് സൊസൈറ്റിയില്‍ മെമ്പര്‍മാരായിട്ടുള്ളത്.
2008 ലാണ് വട്ട് ലക്കി ഫാമിംഗ് സൊസൈറ്റി ആരംഭിക്കുന്നത്. ജില്ലാ കലക്ടറാണ് സൊസൈറ്റിയുടെ പ്രസിഡന്റ്, ഐ.ടി.ഡി.പി. അസി സ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ സെകട്ടറിയും, ഒറ്റപ്പാലം സബ് കലക്ടര്‍ ഡയറക്ടര്‍ ബോഡ് അംഗവുമായാണ് സൊസൈറ്റി പ്രവര്‍ത്തിക്കു ന്നത്.