കോട്ടോപ്പാടം:വടശ്ശേരിപ്പുറം ഇഎംഎസ് പൊതുജന വായനശാല യുടെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്ക രണ ശില്‍പ്പശാല ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പിഎന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.വേനല്‍ക്കാല ഊര്‍ജ്ജ സംരക്ഷണം കാമ്പയിന്റെ ഭാഗമായി ലൈബ്രറി കൗണ്‍സിലിന്റെ സഹകരണ ത്തോടെ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയും സംസ്ഥാന സര്‍ക്കാരും സംസ്ഥാന ലൈബ്രറി കൗണ്‍സിലും ഇഎംഎസ് പൊതു ജന വായനശാലയും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വടശ്ശേരിപ്പുറം ഗവ.ഹൈസ്‌കൂള്‍ ഹൈടെക് ഹാളില്‍ നടന്ന ശില്‍പ്പ ശാലയില്‍ വായനശാല സെക്രട്ടറി സി.രാമന്‍കുട്ടി അധ്യക്ഷനായി. കെഎസ്ഇബി റിട്ട.എക്സി.എഞ്ചിനീയര്‍ ടി.ആര്‍ പ്രേംകുമാര്‍ ക്ലാസ്സെ ടുത്തു.ഊര്‍ജക്വിസിലെ ജേതാക്കള്‍ക്ക് സമ്മാനം നല്‍കി.ഊര്‍ജ്ജ സംരക്ഷണം,വൈദ്യുതി ഉപയോഗം,വൈദ്യുത വാഹനങ്ങള്‍, വീടു കളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ ച്ച ചെയ്തു.പ്രധാന അധ്യാപകന്‍ പി.സി സിദ്ദീഖ്,പി.അബ്ദുന്നാസര്‍,കെ ബാബുരാജ്, സിഎസ് നിത്യ എന്നിവര്‍ സംസാരിച്ചു.