മണ്ണാര്‍ക്കാട്: സിപിഎമ്മിനും മുഖ്യമന്ത്രിക്കും ജനകീയ സര്‍ക്കാരി നുമെതിരെ നടത്തുന്ന കള്ളപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നാ വശ്യപ്പെട്ട് സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി നടത്തിയ വാഹന പ്രചരണ ജാഥക്ക് ആവേശകരമായ സമാപനം.സിപിഎം ജില്ലാ സെ ക്രട്ടറിയേറ്റ് അംഗം പികെ ശശി ക്യാപ്റ്റനായ ജാഥ എടത്തനാട്ടുകര യില്‍ നിന്നും ആരംഭിച്ച താലൂക്കിലെ 19 കേന്ദ്രങ്ങളില്‍ രണ്ട് ദിവസ ങ്ങളിലായി പര്യടനം നടത്തി തച്ചമ്പാറയിലാണ് സമാപിച്ചത്.
ഞായറാഴ്ച കൊടിയംകുന്നില്‍ നിന്നും ആരംഭിച്ച ജാഥ ആലുങ്കല്‍ ,അലനല്ലൂര്‍,തിരുവിഴാംകുന്ന്,ചെത്തല്ലൂര്‍,പാലോട്,ആര്യമ്പാവ്,പള്ളിക്കുന്ന്,കുളപ്പാടം എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം കാഞ്ഞി രത്ത് സമാപിച്ചു.തിങ്കളാഴ്ച നഗരസഭയിലെ പാറപ്പുറത്ത് നിന്നും ആരംഭിച്ച്ചേറുംകുളം,പുഞ്ചക്കോട്,കാഞ്ഞിരം,ചിറക്കല്‍പ്പടി,പുല്ലിശ്ശേരി,കാരാകുര്‍ശ്ശി,കല്ലടിക്കോട്,എടക്കുര്‍ശ്ശി എന്നിവടങ്ങളില്‍ പര്യടനം നടത്തിയാണ് തച്ചമ്പാറയില്‍ സമാപിച്ചത്. വാദ്യമേള ങ്ങളുടേയും ബൈക്ക് റാലിയുടേയുമെല്ലാം അകമ്പടിയോടെയാണ് വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ജാഥയെ വരവേറ്റത്.
സ്വീകരണ യോഗങ്ങളില്‍ ജാഥാ മാനേജര്‍ യുടി രാമകൃഷ്ണന്‍, അംഗങ്ങളായ കെ.സി റിയാസുദ്ദീന്‍,എം.വിനോദ്കുമാര്‍,കെ ശോ ഭന്‍കുമാര്‍,കെ.എന്‍ സുശീല,എം.ജയകൃഷ്ണന്‍,പി മനോമോഹനന്‍, കെ.ശ്രീരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പാറപ്പുറത്ത് ടിആര്‍ സെബാസ്റ്റ്യന്‍ ദ്ധ്യക്ഷനായി. എ മൊയ്തീന്‍ സ്വാഗതം പറഞ്ഞു.ചേറുംകുളത്ത് എ ഷൗക്കത്ത് അദ്ധ്യക്ഷനായി.പി ബിനീഷ് സ്വാഗതം പറഞ്ഞു. പുഞ്ചക്കോട്ട് കെ കുമാരന്‍ അദ്ധ്യ ക്ഷനായി.സി അജി സ്വാഗതം പറഞ്ഞു.കാഞ്ഞിരത്ത് കെ ലിലീപ്കു മാര്‍ അദ്ധ്യക്ഷനായി.എ രാജഗോപാല്‍ സ്വാഗതം പറഞ്ഞു. ചിറക്കല്‍പ്പടിയില്‍ കെഎ പ്രദീപ് അദ്ധ്യക്ഷനായി.നിസാര്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു.പുല്ലിശ്ശേരിയില്‍ പി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനാ യി.കെ സെയ്തലവി സ്വാഗതം പറഞ്ഞു. കാരാകുര്‍ശ്ശി അയ്യപ്പന്‍കാ വില്‍ കെഎസ് കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.സുമിത രാജഗോപാല്‍ അദ്ധ്യക്ഷനായി.ചടങ്ങില്‍പ്രൊഫ മുണ്ടശ്ശേരി അവാര്‍ഡ് നേടിയ ബാലസാഹിത്യകാരന്‍ എം കൃഷ്ണദാസിനെ ഉപഹാരം നല്‍കി പികെ ശശി അനുമോദിച്ചു.കല്ലടിക്കോട് ദീപ സെന്ററില്‍ കെസി ഗിരീഷ് അദ്ധ്യക്ഷനായി.എച്ച് ജാഫര്‍ സ്വാഗതം പറഞ്ഞു.ഇടക്കുര്‍ശ്ശിക്കുന്നി ല്‍ പിജി വത്സന്‍ അദ്ധ്യക്ഷനായി. സിപി സജി സ്വാഗതം പറഞ്ഞു. തച്ചമ്പാറയിലെ സമാപനയോഗത്തില്‍ കെകെ രാജന്‍ അദ്ധ്യക്ഷനാ യി.ഒ നാരായണന്‍കുട്ടി സ്വാഗതവും ടി ഷാജ്‌മോഹന്‍ നന്ദിയും പറഞ്ഞു.