മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചതി നെ തിരെ കുമരംപുത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേ തൃത്വത്തില്‍ ഇലക്ട്രിസിറ്റി ഓഫിസിനു മുമ്പില്‍ ചൂട്ട് കത്തിച്ചു കൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഷെരീഫ് പച്ചീരി അധ്യക്ഷത വഹിച്ചു. യൂ ത്ത് ലീഗ് ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, പഞ്ചായത്ത് ലീഗ് സെക്രട്ടറി സഹദ് അരിയൂര്‍, മണ്ഡലം ട്രഷറര്‍ ഷറഫുദ്ദീന്‍ ചങ്ങലീ രി, പഞ്ചായത്ത് സെക്രട്ടറി റഹീം ഇരുമ്പന്‍, നൗഷാദ് പടിഞ്ഞാറ്റി, ട്രഷറര്‍ ഇല്യാസ് പൂരമണ്ണില്‍, റിയാസ് മേലേതില്‍, ഷബീര്‍.കെ, ഷാനിദ് എന്‍, ആഷിഫ് എന്നിവര്‍ സംബന്ധിച്ചു.
മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ ചൂട്ട് എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ യൂത്ത് ലീഗ് പ്രസിഡ ന്റ് സമദ് പൂവ്വക്കോടന്‍ ആധ്യക്ഷനായി.ജില്ല യൂത്ത് ലീഗ് സെക്രട്ടറി അഡ്വ. നൗഫല്‍ കളത്തില്‍, ജില്ല പ്രവര്‍ത്തക സമിതി അംഗം ഡോ. സൈനുല്‍ ആബിദ്, സി.കെ അഫ്‌സല്‍, നിഷാദ്. യു.പി, നസീം, ഷ നോജ്, ഫസലു കുന്തിപ്പുഴ, ജവാദ്, തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ സിപ്പല്‍ യൂത്ത് സെക്രട്ടറി ഷമീര്‍ നമ്പിയത്ത് സ്വാഗതവും ട്രഷറര്‍ സാലിഹ് നന്ദിയും പറഞ്ഞു.
യൂത്ത് ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി കോട്ടപ്പള്ള ടൗണിൽ ‘പ്രതിഷേധ ചൂട്ട് ‘ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് മേഖലാ പ്രസിഡൻ്റ് പി.ഷാനവാസ് മാസ്റ്റർ, യൂത്ത് ലീഗ് മേഖലാ പ്രസി ഡൻ്റ് ജഫീർ കെ.ടി, ജനറൽ സെക്രട്ടറി നൗഷാദ് പുത്തൻക്കോട്ട്, മണ്ഡലം വൈസ് പ്രസിഡൻ്റ് ടി.പി മൻസൂർ മാസ്റ്റർ, സെക്രട്ടറി കെ. പി ഉണ്ണീൻ ബാപ്പു, പി.അൻവർ സാദത്ത്, പി.സുൽഫിക്കർ അലി, ഗഫൂർ പാറോക്കോട്ട്, മൂസ പുലയക്കളത്തിൽ, അഫ്സൽ കൊറ്റരായി ൽ, ഷൗലക്ക് അലി തുടങ്ങിയവർ നേതൃത്വം നൽകി.