തച്ചമ്പാറ:ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി തച്ച മ്പാറ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെ ആഭി മുഖ്യത്തില്‍ ബാലസഭ കുട്ടികള്‍ നടത്തിയ പരിസ്ഥിതി സംരക്ഷണ സന്ദേശ റാലി ശ്രദ്ധേയമായി.ദേശബന്ധു ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ നാരായണന്‍കുട്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. പരിസ്ഥിതി സംരക്ഷണവു മായി ബന്ധപ്പെട്ട് പ്രതിജ്ഞ ചൊല്ലി കൊടുത്തു.എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.റാലിക്ക് ശേഷം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ബാലസഭ കുട്ടികള്‍ക്ക് ഒരുക്കം എന്ന പേരില്‍ നടന്ന വ്യക്തിത്വ വികസനത്തെ അടിസ്ഥാനമാക്കിയുള്ള മോട്ടിവേഷന്‍ ക്ലാസ്സ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജയ ശ്രീ ടീച്ചര്‍ നയിച്ചു.ബാലസഭ കുട്ടികളുടെ വിവിധ കലാപരിപാടിക ളും നാടന്‍പാട്ട്‌മേളയും അരങ്ങേറി.വിജയികള്‍ക്ക് സമ്മാനദാനവും നടത്തി.വൈസ് പ്രസിഡണ്ട് രാജി ജോണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തനൂജ രാധാകൃഷ്ണന്‍,ഭരണസമിതി അംഗ ങ്ങളായ ഐസക് ജോണ്‍, അബൂബക്കര്‍ മുച്ചീരിപാടം, മല്ലിക, കൃഷ്ണ ന്‍കുട്ടി, ശാരദ,മനോരഞ്ജിനി, പഞ്ചായത്ത് സെക്രട്ടറി ജിബുമോന്‍ ഡാനിയേല്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുനിത ഉണ്ണികൃഷ്ണന്‍, കുടുംബശ്രീ സിഡിഎസ് എഡിഎസ് അംഗങ്ങള്‍, സി.ഡി.എസ് അക്കൗണ്ടന്റ്പ രിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!