അഗളി: അട്ടപ്പാടി ചെമ്മണ്ണൂര്‍ മല്ലീശ്വര ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിന് കൊടിയേറി.ക്ഷേത്ര പൂജാരി ശിവകുമാര്‍, ഒസ ത്തിയൂര്‍ ഊര് മൂപ്പന്‍ അയ്യവാടന്‍, കൊല്ലംക്കടവ് ഊര് മൂപ്പന്‍ റൂണി, മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം വേണു ഗോപാല്‍, ഉത്സവ കമ്മിറ്റി പ്രസിഡന്റ് എ ജയറാം, സെക്രട്ടറി പി രാജന്‍, ക്ഷേത്രം ട്രസ്റ്റ് അംഗങ്ങള്‍ പി സുരേഷ്, ശരവണന്‍, എ വി മുരുകന്‍, പാരമ്പര്യ അവകാശികള്‍, റവന്യൂ അധികൃതര്‍ തുടങ്ങിയ വരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടന്നത്.തുടര്‍ന്ന് വിശേഷാ ല്‍ പൂജകളുണ്ടായി.
മൂന്ന് ദിവസങ്ങളിലായാണ് ഉത്സവം.ശിവരാത്രി നാളായ നാളെ രാവി ലെ 5 മണി മുതല്‍ 6 മണി വരെ വിശേഷാല്‍ പൂജകള്‍ നടക്കും.10.30 മുതല്‍ മലപൂജാരി സംഘമെത്തി ഗോത്രാചാര പ്രകാര ഭവാനിപുഴ യില്‍ നിന്നും ക്ഷേത്രത്തിലേക്ക് ആനയിക്കും.തുടര്‍ന്ന് ആചാര തനി മയോടെ മല്ലീശ്വര മുടിയിലേക്ക് യാത്രയയ്ക്കും.ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ താവളം വെള്ളവിനായകര്‍ ക്ഷേത്രത്തില്‍ നിന്നും ജ്യോതി മണിയും സംഘവും നയിക്കുന്ന ഘോഷയാത്ര ശിങ്കാരി മേളത്തി ന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എത്തും.വൈകീട്ട് ആറ് മുതല്‍ ഏഴു വരെ മല്ലീശ്വര മുടിയില്‍ നിന്നുള്ള ജ്യോതി ദര്‍ശനമു ണ്ടാകും.രാത്രിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. ബുധ നാഴ്ച വിശേഷാല്‍ പൂജകള്‍,മലപൂജാരികളെ ഗേത്രാചാരപൂര്‍വ്വം ഭവാ നിപുഴയില്‍ നിന്നും ക്ഷേത്രത്തിലേക്ക് ആനയിക്കല്‍, കലാപരി പാ ടികള്‍ എന്നിവയുണ്ടാകും.മാര്‍ച്ച് മൂന്നിന് വൈകീട്ട് ആറു മണിക്ക് ആചാരപ്രകാരം കൊടിയിറങ്ങും.
എംഎല്‍എ സന്ദര്‍ശിച്ചു
അഗളി:ശിവരാത്രി മഹോത്സവം നടക്കുന്ന മല്ലീശ്വര ക്ഷേത്രത്തില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ശനം നടത്തി.
ആഘോഷ പരിപാടികളെല്ലാം നോക്കി കണ്ടു. ക്ഷേത്ര കമ്മിറ്റി അധികൃതര്‍ എം എല്‍ എയെ സ്വീകരിച്ചു.
കളക്ടറുമായും, പോലീസ് അധികൃതരുമായും ഉത്സവത്തിന്റെ ക്രമീകരണങ്ങളെ കുറിച്ച് എം എല്‍ എ ഫോണില്‍ സംസാരിച്ചു.