കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍ പ്പെടുത്തി വനിതാ കുടുംബിനികള്‍ക്ക് മുട്ടക്കോഴി വിതരണം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന വിതരണോദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷത വഹി ച്ചു. വികസന സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ റഫീന മുത്തനില്‍, ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി, ആരോഗ്യ-വിദ്യ ഭ്യാസ ചെയര്‍പേഴ്‌സണ്‍ റജീന എന്നിവര്‍ യഥാക്രമം തിരുവഴാംകു ന്ന്, കൊടക്കാട്, കണ്ടമംഗലം എന്നീ സെന്ററുകളില്‍ വിതരണത്തി ന് നേതൃത്ത്വം നല്‍കി. വാര്‍ഡ് മെമ്പര്‍മാര്‍, വെറ്റിനറി സര്‍ജന്‍ ഡോ. ധന്യ, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മി തുടങ്ങിയവര്‍ സംബ ന്ധിച്ചു. 520 കുടുംബങ്ങള്‍ക്കാണ് കോഴിക്കുഞ്ഞ് വിതരണം നടത്തി യത്.