മണ്ണാര്‍ക്കാട്: മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്കേര്‍പ്പെടു ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. ജനാധി പത്യം ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്യത്തിന്റേയും മാധ്യമ സ്വാതന്ത്ര്യത്തിന്റേയും കടക്കല്‍ കത്തിവെക്കുന്നതാണ് കേന്ദ്ര നട പടി.സംപ്രേഷണാവകാശം വിലക്കിയ സര്‍ക്കാര്‍ നടപടി തിരുത്ത ണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.ജനാര്‍ദ്ദനന്‍ അ ധ്യക്ഷനായി.വൈസ് പ്രസിഡന്റ് എ രാജേഷ്,എക്സിക്യുട്ടീവ് അംഗ ങ്ങളായ വി കെ അജയന്‍,എം അബ്ദു റ ഹ്മാന്‍,ഡോ.എം കെ ഹരിദാ സ്,സജീവ് പി മാത്തൂര്‍,അബ്ദുല്‍ ഹാദി അറയ്ക്കല്‍,അംഗങ്ങളായ വി നിസാര്‍,ആര്‍ സുബ്രഹ്മണ്യന്‍, ഡി.മധു ,അജിന്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി സി എം സബീറലി സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിജു പോള്‍ നന്ദിയും പറഞ്ഞു.