മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയ്ക്ക് അനുവദിച്ച പുതിയ പോക്‌സോ കോടതി മണ്ണാര്‍ക്കാട് സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. കേസു കളുടെ എണ്ണവും അക്രമത്തെ അതിജീവിച്ചവര്‍ക്കും സാക്ഷികള്‍ ക്കും നിലവിലെ കോടതികളില്‍ എത്തിച്ചേരാനുള്ള പ്രയാസവും ക ണക്കിലെടുത്ത് പോക്സോ കോടതി മണ്ണാര്‍ക്കാട് സ്ഥാപിക്കണമെ ന്നാണ് ആവശ്യം.ഇതിനായുള്ള നടപടികളുണ്ടാകണമെന്നാവശ്യപ്പെ ട്ട് അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിയമ വകുപ്പ് മന്ത്രി പി രാജീ വിന് കത്തു നല്‍കി.കോടതിക്കായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ എംഎല്‍എയും ബാര്‍ അസോസിയേഷനും തയ്യാറാണെന്നും കത്തി ല്‍ പറഞ്ഞു.

ജില്ലയില്‍ നിലവില്‍ പാലക്കാട്ട് രണ്ടും പട്ടാമ്പിയില്‍ ഒന്നുമാണ് പോ ക്‌സോ കോടതികള്‍.അട്ടപ്പാടി പോലെയുള്ള ദൂരസ്ഥലത്ത് നിന്നും മണിക്കൂറുകളോളം ബസില്‍ യാത്ര ചെയ്തു വേണം പാലക്കാട്, പട്ടാ മ്പി കോടതികളിലെത്താന്‍.രാവിലെ പുറപ്പെട്ടാല്‍ പലപ്പോഴും ഉച്ച യ്ക്ക് 12 മണിയോടെയാണ് കോടതികളില്‍ എത്താന്‍ കഴിയുക. അ പ്പോഴേക്കും കേസ് വിളിക്കുമെന്നതിനാല്‍ ഇവര്‍ക്കാവശ്യമായ നിര്‍ ദേശങ്ങള്‍ നല്‍കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് സമയം ലഭിക്കില്ല. ആദി വാസികളും, പിന്നാക്ക വിഭാഗക്കാരും കേസുകളുമായി ബന്ധപ്പെട്ട് പട്ടാമ്പി, പാലക്കാട് കോടതികളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസം നേരിടുന്നുണ്ട്. ഇത് പലപ്പോഴും കേസ് നടത്തിപ്പിനെ ബാധിക്കുന്ന തായും എം.എല്‍.എ. കത്തില്‍ ചൂണ്ടിക്കാട്ടി.

പാലക്കാട് നഗരത്തില്‍ സ്‌പെഷ്യല്‍ കോടതിയും (സെഷന്‍സ് കോട തി),പോക്‌സോ അതിവേഗ കോടതിയുമുണ്ട്.പട്ടാമ്പിയിലാണ് മൂന്നാ മത്തെ പോക്‌സോ കോടതി.ഇവിടങ്ങളില്‍ പോക്‌സോ കേസ് മാത്ര മേ പരിഗണിക്കാവൂ എന്നാണ് നിയമമെങ്കിലും ബാലനീതി നിയമ വും ഇഎഫ്എല്‍ നിയമവും അനുസരിച്ചുള്ള കേസുകളും സെഷന്‍ സില്‍ നടത്തേണ്ടി വരുന്നു.കേസുകളുടെ കണക്കും അതിക്രമത്തി ന് വിധേയമാകുന്നവരുടെ സാമൂഹിക ചുറ്റുപാടുകളും കണക്കിലെ ടുക്കുമ്പോള്‍ പുതിയ കോടതി ഇനി മാണ്ണാര്‍ക്കാടാണ് സ്ഥാപിക്കേ ണ്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജില്ലയുടെ പടിഞ്ഞാറു ഭാഗത്തുള്ള കേസുകള്‍ പട്ടാമ്പിയിലും പാല ക്കാട്,ചിറ്റൂര്‍,ആലത്തൂര്‍ മേഖലകളിലെ കേസുകള്‍ പാലക്കാട്ടെ കോ ടതിയിലും വിചാരണ ചെയ്യുന്നത് അതിക്രമത്തിനു വിധേയരായവ ര്‍ക്കു വലിയ സഹായമാകും.നാലും അഞ്ചും മണിക്കൂര്‍ യാത്ര ചെ യ്താലാണ് എടത്തനാട്ടുകര,അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ നി ന്നും പലപ്പോഴും പട്ടാമ്പി,പാലക്കാട് കോടതികളിലെത്താന്‍ കഴിയു ക.പുതിയ കോടതി മണ്ണാര്‍ക്കാട് സ്ഥാപിച്ചാല്‍ ഗുണകരമാകുമെ ന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!