രോഗം ബാധിച്ചത് വിദേശത്ത് നിന്നുമെത്തിയ രണ്ട് പേര്‍ക്ക്

മണ്ണാര്‍ക്കാട് :താലൂക്കില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അലനല്ലൂര്‍,കരിമ്പ പഞ്ചായത്തുകളിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.വിദേശത്ത് നിന്നും എത്തിയവരാണ് ഇരുവരും. ആദ്യമായാണ് താലൂക്കില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കരിമ്പ പഞ്ചായത്തില്‍ കല്ലടിക്കോട് സ്വദേശിയായ ദുബൈയില്‍ നിന്നുമെത്തിയ 28കാരനാണ് രോഗം സ്ഥിരീകരിച്ചത്.ഡിസംബര്‍ 31നാണ് ഇദ്ദേഹം നാട്ടിലെത്തിയത്.വിമാനത്തവളത്തില്‍ നിന്നും പ രിശോധന കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് സമ്പര്‍ക്ക വിലക്കില്‍ കഴിയുകയായിരുന്നു.കഴിഞ്ഞ രാത്രിയിലാണ് പരിശോധനാ ഫലം വന്നത്.രോഗബാധിതനെ കഞ്ചിക്കോട് കിന്‍ഫ്രയിലുള്ള ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുള്‍പ്പെ ടെ നിലവില്‍ ഏഴു പേരാണ് ഉള്ളത്.ഇവരെ വ്യാഴാഴ്ച ആര്‍ടിപിസിആ ര്‍ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്.ഫലം വരികയും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്താല്‍ പ്രദേശത്ത് ആരോ ഗ്യ വകുപ്പ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും.മാസ്‌ക് കൃത്യമായി ധരി ക്കുകയും അനാവശ്യമായി വീടിനു പുറത്തേക്ക് ഇറങ്ങുകയോ ചെ യ്യരുതെന്ന് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീ സര്‍ ബോബി മാണി ജനങ്ങളോട്‌ നിര്‍ദേശിച്ചു.ആളുകള്‍ കൂടുന്ന സ്ഥലത്തേക്ക് പോകരുത്.വിവാഹം,മരണാനന്തര ചടങ്ങുകളില്‍ സര്‍ക്കാര്‍ നിഷ്‌ക ര്‍ഷിച്ചിട്ടുള്ള എണ്ണം ആളുകള്‍ മാത്രമേ പങ്കെടു ക്കാവൂ അടുത്ത ദിവ സം മൈക്ക് പ്രചരണം നടത്തുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അലനല്ലൂര്‍ പഞ്ചായത്തില്‍ കോട്ടപ്പള്ള വാര്‍ഡിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.ഖത്തറില്‍ നിന്നുമെത്തിയ 43 കാരനാണ് രോഗം സ്ഥിരീകരിച്ചത്.ഇന്നലെ രാത്രിയിലാണ് പരിശോധനാ ഫലം വന്ന ത്.ചികിത്സക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവി ന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയുള്ള നാലു പേരെയും ആര്‍ടിപി സിആര്‍ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.ഇവര്‍ വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണ്.ആരോഗ്യവകുപ്പ് നിരീക്ഷ ണം നടത്തി വരുന്നുണ്ട്.വിദേശത്ത് നിന്നും വരുന്നവര്‍ കൃത്യമായി ക്വാറന്റീന്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ആവ ശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!