അഗളി: നവീന ശിലായുഗ കാലം മുതല്‍ അട്ടപ്പാടിയില്‍ മനുഷ്യവാ സം ഉണ്ടായിരുന്നതിന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി.ഗവേഷ കന്‍ തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി ഡോ.എ.ഡി.മണികണ്ഠന്റെ പഠനത്തിലാണ് ഇവ തിരിച്ചറിഞ്ഞത്. കൊടുങ്കരപ്പള്ളം, വരഗാര്‍, ശിരുവാണി നദീതട സംസ്‌കാരങ്ങളായാണ് ഗവേഷകന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
വട്ടലക്കി, മുരുഗള, വരടിമല, കൂത്താടിപാറ എന്നിവിടങ്ങളില്‍ പു രാതന കാലത്ത് മനുഷ്യവാസം ഉണ്ടായിരുന്ന ഗുഹകള്‍ കണ്ടെത്തി. ഗോപനാരി, കൂടപെട്ടി, ആനക്കട്ടി, മട്ടത്തുക്കാട് എന്നീ സ്ഥലങ്ങളി ലാണ് കൊടുങ്കരപ്പള്ളം നദീതട സംസ്‌കാരത്തിന്റെ ശേഷിപ്പുക ളുള്ളത്. ഉമ്മത്തംപടി, പട്ടണക്കല്‍, രങ്കനാഥപുരം പ്രദേശങ്ങളില്‍ വരഗാര്‍ നദീതട സംസ്‌കാരം നിലനിന്നിരുന്നു. ബിസി ആദ്യ സഹ സ്രാബ്ദത്തിലെ മെന്‍ഹിറുകള്‍(വീരക്കല്ലുകള്‍), നന്നങ്ങാടികള്‍, മണ്‍പാത്രങ്ങള്‍ ഇവിടെയുണ്ട്.
ബ്ലാക്ക് ആന്റ് റെഡ് വെയര്‍ വിഭാഗത്തില്‍ പെടുന്നവയാണ് മണ്‍ പാത്രങ്ങളില്‍ പലതും. മട്ടത്തുക്കാട് പ്രദേശത്താണ് ഇവയില്‍ കൂടു തലും കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ കണ്ടെ ത്തിയ കീലടി സംസ്‌കാരവുമായി ബന്ധപ്പെട്ട ഖനനങ്ങളില്‍ ലഭിച്ച വലിയ മണ്‍പാത്രങ്ങളും ബ്ലാക്ക് ആന്റ് റെഡ് വെയര്‍ കളിമണ്‍ പാത്രങ്ങളും ഉള്‍പ്പെടെയുള്ളവയ്ക്ക് സമാനമായ ചരിത്രാവശിഷ്ട ങ്ങളാണ് കൊടുങ്കരപള്ളം നദീതടത്തിലും കണ്ടെത്തിയിരിക്കുന്നത്.
സംരക്ഷിക്കാന്‍ തീരുമാനം
ആനക്കട്ടിന്മ ചരിത്ര ശേഷിപ്പുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ഭൂപടം തയ്യാറാക്കാനും വിശദമായ പഠനം നടത്തുന്നതിന് സംസ്ഥാന പു രാവസ്തു വകുപ്പിന് കത്തെഴുതാനും ഇന്നലെ ചേര്‍ന്ന ഭരണ സമിതി തീരുമാനിച്ചു. പഞ്ചായത്ത് പരിധിയില്‍ ചരിത്ര മ്യൂസിയം ആരം ഭിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപെടാനും തീരുമാ നിച്ചു. ഇത്തരം ശേഷിപ്പുകളും അവശിഷ്ടങ്ങളും കണ്ടെത്തുന്നവര്‍ നശി പ്പിക്കാതെ പഞ്ചായത്തിനെ അറിയിക്കണമെന്നും പഞ്ചായത്ത് അധ്യക്ഷന്‍ പി.രാമമൂര്‍ത്തി ആവശ്യപ്പെട്ടു.