പാലക്കാട്: നിയമം പഠിച്ചവരാണ് പലപ്പോഴും നിയമ ലംഘനങ്ങള്‍ ന ടത്തുതെന്നും നിയമരംഗത്തുള്ളവര്‍ കൂടുതല്‍ കാരുണ്യവും വിനയ വും ഉള്ളവരായിരിക്കണമെന്നും പാലക്കാട് പ്രിന്‍സിപ്പാള്‍ ജില്ലാ ജ ഡ്ജി ഡോ. ബി.കലാം പാഷ പറഞ്ഞു. വിശ്വാസിന്റെ ഒന്‍പതാം വാര്‍ ഷികവും വി. എന്‍. രാജന്‍ വിക്ടിമോളജി ലൈബ്രറിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. അതിജീവിതരോട് സമൂഹം സഹാനുഭൂതി കാണിക്കണമെന്നും വിശ്വാസ് അതിനു മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലയിലെ മികച്ച നിയമ വിദ്യാര്‍ത്ഥിക്കുള്ള ഡോ. എന്‍. ആര്‍. മാധ വ മേനോന്‍ പുരസ്‌കാരവും, വേലായുധന്‍ നമ്പ്യാര്‍ സ്മാരക ഇന്റര്‍ ലോ കോളേജ് സംവാദമത്സര ത്തിന്റെ സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. സബ് കളക്ടര്‍ ഡോ. ബല്‍ പ്രീത് സിംഗിന്റെ അധ്യ ക്ഷനായി.മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീകുമാര്‍ മേനോന്‍, ചൈല്‍ ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ മരിയ ജെരാള്‍ഡ്, വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി. മുരളി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂ ഷന്‍ കെ. ഷീബ, അഡ്വ. കെ. വിജയ, അഡ്വ.ആര്‍. ദേവീകൃപ, ബി. ജയരാജന്‍, എം. ദേവദാസ്, മുഹമ്മദ് അന്‍സാരി, അ ഡ്വ. എസ്. ശാന്താദേവി, ദീപ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. വി ശ്വാസ് സെക്രട്ടറി പി. പ്രേം നാഥ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അഡ്വ. എന്‍. രാഖി നന്ദിയും പറഞ്ഞു.