മണ്ണാര്‍ക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നവം 2022 ജില്ലാതല വിപണന-ഭക്ഷ്യമേള ജനുവരി 6,7,8 തീയതികളില്‍ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. 60 ഓളം കുടുംബശ്രീ സംരംഭകരുടെ വൈവിദ്ധ്യങ്ങളായ നാടന്‍ ഉത്പന്നങ്ങ ള്‍ വിപണന മേളയില്‍ ലഭ്യമാകും. മേളയുടെ ഭാഗമായി അടുക്കള 2022 എന്ന പേരില്‍ ഭക്ഷ്യമേളയും നടക്കും. പരിശീലനം ലഭിച്ച വനി തകളുടെ നേതൃത്വത്തില്‍ വൈവിദ്ധ്യമാര്‍ന്ന രുചിവിഭവങ്ങള്‍ മേള യെ ആകര്‍ഷകമാക്കും.
മികച്ച കുടുംബശ്രീ ഉത്പന്നങ്ങള്‍, അരി, നാടന്‍ പച്ചക്കറികള്‍, വിവി ധയിനം അച്ചാറുകള്‍, പുട്ടുപൊടി, പത്തിരിപ്പൊടി, മറ്റു മൂല്യവര്‍ദ്ധി ത ഉത്പന്നങ്ങള്‍, ബിസ്‌കറ്റുകള്‍, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അ മ്മമാര്‍ക്കുമുള്ള പോഷകാഹാരങ്ങള്‍, കൊണ്ടാട്ടങ്ങള്‍, കരകൗശല വസ്തുക്കള്‍, കത്തി, ഇരുമ്പ് പാത്രങ്ങള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍, ഓട്ടുപാത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ചക്ക കൊണ്ടുണ്ടാക്കിയ കുക്കീസ്, ശുദ്ധമായ തേന്‍, വെളിച്ചെണ്ണ, കായ ഉപ്പേരി, തുടങ്ങിയ ഗുണമേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ മേള യില്‍ ലഭ്യമാവും.
വിപണിയും, വരുമാനവും ഉറപ്പ് വരുത്തി സംരംഭകരെ ശാക്തീക രിക്കുക, മായം കലരാത്ത കുടുംബശ്രീ ഉത്പന്നങ്ങള്‍ ഉപഭോക്താ ക്കളുടെ അരികിലെത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് നവം 2022 സംഘടിപ്പിക്കുന്നത്. അട്ടപ്പാടിയിലെ ഗോത്ര പൈതൃകം കാല ങ്ങളായി കാത്തു സൂക്ഷിച്ച രുചിക്കൂട്ടുകള്‍ ‘ഹില്‍ വാല്യൂ ‘ എന്ന പേരിലും സംഘകൃഷി ഗ്രൂപ്പുകള്‍ ജൈവകൃഷിയിലൂടെ ഉത്പാദി പ്പിച്ച വിവിധയിനം പച്ചക്കറികളും മേളയില്‍ ലഭ്യമാവും.