തച്ചനാട്ടുകര: നിര്‍മാണം നടക്കുന്ന സ്വകാര്യ കെട്ടിടത്തിലെ കിണ റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂ ഹതയുള്ളതായി പരാതി.പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നാ ട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീക രിച്ചു.നാട്ടുകല്‍ അമ്പത്തിയഞ്ചാം മൈല്‍ ചേലാക്കോടന്‍ നാസറി ന്റെ മകന്‍ ആസിഫ് (20) ന്റെ മരണത്തിലാണ് ദുരൂഹത ഉള്ളതായി പരാതിയുള്ളത്.ഇക്കഴിഞ്ഞ ഏഴിനു വീടിനു സമീപത്തെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ കിണറ്റില്‍ ആസിഫിന്റെ മൃതദേഹം ക ണ്ടെത്തിയത്.സുഹൃത്തുക്കളുമായോ വീട്ടുകാരുമായോ യാതൊരു പ്രശ്‌നവും ഇല്ലായിരുന്നുവെന്നും മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്നും പിതാവ് ചേലാക്കോടന്‍ നാസര്‍,പഞ്ചായത്ത് അംഗം നാണിപ്പു എന്നിവര്‍ ആവശ്യപ്പെട്ടു.
കോട്ടോപ്പാടം പഞ്ചായത്ത് അംഗം അബൂബക്കര്‍ നാലകത്ത് മുഖ്യ മുഖ്യരക്ഷാധികാരിയായും തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം,കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് അക്കര ജ സീന,എകെ മുസ്തഫ,മൊയ്തീന്‍ മുസല്യയാര്‍,മൊയ്തുപ്പു പുലാക്കല്‍, മു സ്തഫ അഷ്‌റഫി കക്കുപ്പടി,മുഹമ്മദലി മുസല്യയാര്‍,തച്ചനാട്ടുകര പഞ്ചായത്ത് അംഗങ്ങളായ സിപി സുബൈര്‍,ഇഎം നവാസ്, താഴേ ക്കോട് പഞ്ചായത്ത് അംഗം വിപി റഷീദ്,അമീന്‍ പാലോട്,സിആര്‍ രാമന്‍കുട്ടി എന്നിവരാണ് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍.
