പാലക്കാട്: ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ചുങ്കമ ന്നം ഡിവിഷന്‍, തരൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തോട്ടും പള്ള, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് മൂങ്കില്‍ മട, എരിമയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അരിയക്കോട്, ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കര്‍ക്കിടകച്ചാല്‍ എ ന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാ പനങ്ങള്‍ക്കും ഡിസംബര്‍ ഏഴിന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അവധി പ്രഖ്യാപിച്ചു. കൂടാതെ, പോളിങ് സ്‌റ്റേഷനായി പ്രവര്‍ത്തി ക്കുന്ന സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ആറി നും ഏഴിനും ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ വോട്ടെണ്ണല്‍ കേന്ദ്രമാ യ ശ്രീകൃഷ്ണപുരം ജി.എച്ച്.എസ്.എസിന് ഡിസംബര്‍ എട്ടിനും അവ ധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.