പാലക്കാട്:ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ഇന്‍സ്ട്രു മെന്റേഷന്‍ എത്രയം വേഗം സംസ്ഥാന സര്‍ക്കാറിന് കൈമാറി ജീവനക്കാരേയും സ്ഥാനത്തേയും രക്ഷിക്കണമെന്നും സ്ഥാപനത്തെ നഷ്ടത്തിലാക്കി അടച്ച് പൂട്ടുന്ന നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഇന്‍സ്ട്രുമെന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.വാളയാര്‍ മണ്ണുത്തി ദേശീയ പാതയില്‍ കഞ്ചിക്കോട് പുതുശ്ശേരി വെസ്റ്റ് മേഖലയില്‍ നിരന്തരം വാഹനാപകടം വര്‍ധിക്കുന്ന സാഹച ര്യത്തില്‍ സര്‍വ്വീസ് റോഡില്‍ ഇന്‍സ്ട്രുമെന്റേഷന്‍ കമ്പനിക്ക് മുന്‍വശതത് അനധികൃതമായ ലോറിപാര്‍ക്കിംഗ് അവസാനി പ്പിക്കണമെന്ന് ജില്ലാ കലക്ടറോടും ബന്ധപ്പെട്ട പോലീസ് അധികാ രികളോടം യോഗം ആവശ്യപ്പെട്ടു. പാലക്കാട് സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം ചന്ദ്രന്‍ അധ്യക്ഷനായി. രാധാകൃഷ്ണന്‍ അനുശോച പ്രമോയവും രക്ത സാക്ഷി പ്രമേയവും അവതരിപ്പിച്ചു.സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍,പുതുശ്ശേരി ഡിവിഷന്‍ സെക്രട്ടറി കെ സുരേഷ് സുദേവന്‍,എസ് പ്രസന്നകുമാര്‍,കെ ഹരികുമാര്‍,ആര്‍ ശിവശങ്കരന്‍,കെഎസ് വരദരാജന്‍,അനീഷ്‌കുമാര്‍,എന്നിവര്‍ സംസാരിച്ചു.ആര്‍ വിനോദ് കുമാര്‍ സ്വാഗതവും പിപി രാജന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍:എം ചന്ദ്രന്‍ (പ്രസി) എം പ്രേമന്‍ (ജന.സെക്ര),ജെ മഹേഷ് കുമാര്‍,ആര്‍ വിനോദ് കുമാര്‍ (വൈസ് പ്രസി), ഡി രാധാകൃഷ്ണന്‍,എം മണികണ്ഠന്‍ (ജോ.സെക്ര),എം ഉദയബാലന്‍ (ട്രഷ) കമ്മിറ്റി അംഗങ്ങള്‍:പിപി രാജന്‍,സി ശിവപ്രകാശ്,വി ഉദയകുമാര്‍,കെയു കൃഷ്ണകുമാര്‍,കെ ദിനേശന്‍,സി കൃഷ്ണന്‍കുട്ടി.