കോട്ടോപ്പാടം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ രണ്ട് ആദിവാസി കോളനികളില്‍ നിന്നുള്ള 23 കുടും ബങ്ങളെ മാറ്റിപാര്‍പ്പിച്ചു.കോട്ടോപ്പാടം പൊതുവപ്പാടം, കുമരംപു ത്തൂര്‍ കാരാപ്പാടം ആദിവാസി കോളനിയിലെ 83 പേരെയാണ് കാരാ പ്പാടം എഎല്‍പി സ്‌കൂളിലേക്ക് മാറ്റിയത്.
പൊതുവപ്പാടത്ത് കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത മഴയില്‍ ശ ക്തമായ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു.മലയോരത്ത് താമസിക്കു ന്ന കുറച്ചു പേര്‍ രാത്രിയില്‍ വീടുകളില്‍ നിന്നും ഇറങ്ങി സമീപ ത്തെ മദ്രസയിലേക്ക് മാറിയിരുന്നു.ഇതേ തുടര്‍ന്നാണ് ആദിവാസി കോളനിയിലുള്ളവരെ മാറ്റി പാര്‍പ്പിച്ചത്.
മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ എസ് ബിജു,എല്‍ ആര്‍ തഹസില്‍ദാര്‍ മുഹമ്മദ് റാഫി,വില്ലേജ് ഓഫീസര്‍ മായിന്‍കണ്ണ്,കോട്ടോപ്പാടം പഞ്ചാ യത്ത് സെക്രട്ടറി,പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ് ,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബ ങ്ങളെ മാറ്റിയത്.